Rohit Sharma

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് രോഹിത് ശർമ്മയ്ക്ക് നഷ്ടമാകും

ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ ഉണ്ടാകില്ല. ഭാര്യ റിതിക സജ്‌ദെയ്‌ക്കൊപ്പം രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തിനായി കാത്തിരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ആദ്യ മത്സരത്തിൽ നിന്ന് അവധി ചോദിച്ചിട്ടുണ്ട്. നവംബർ 22ന് പെർത്തിൽ ആൺ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.

താൻ ആദ്യ മത്സരത്തിന് ഉണ്ടാകുമോ എന്ന് തനിക്ക് “തീർച്ചയായും ഉറപ്പില്ല” എന്ന് രോഹിത് പറഞ്ഞു. രോഹിത് ഇല്ലെങ്കിൽ ആദ്യ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ കുറഞ്ഞത് നാല് മത്സരങ്ങളെങ്കിലും ജയിക്കുക എന്ന ഭീമാകാരമായ ദൗത്യമാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്.

Exit mobile version