Site icon Fanport

രോഹിത് ശർമ്മ ലോകകപ്പിക് രണ്ട് സെഞ്ച്വറികൾ എങ്കിലും നേടും എന്ന് ആകാശ് ചോപ്ര

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ രോഹിത് ശർമ്മ രണ്ട് സെഞ്ചുറികളും ഒരു വൻ സ്കോറും നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ടോപ് 3 ആണ് ഏറ്റവും മികച്ച മുൻനിര എന്നും രോഹിത് പറഞ്ഞു.

രോഹിത് 23 03 23 12 30 24 373

“ആദ്യത്തെ മൂന്ന് പേരെക്കുറിച്ച് പറയുമ്പോൾ, നമ്മളേക്കാൾ മികച്ചത് ആരാണ്കുള്ളത്? ഞങ്ങൾക്ക് രോഹിത് ശർമ്മയ്‌ക്കൊപ്പം ശുഭ്‌മാൻ ഗില്ലും ഉണ്ട്, വിരാട് കോലി അവർക്ക് പിന്നാലെയുൻ വരും.” ചോപ്ര പറഞ്ഞു.

“രോഹിത് ശർമ്മ 9800-ലധികം റൺസ് നേടിയിട്ടുണ്ട്. 30 സെഞ്ചുറികൾ അദ്ദേഹം നേടിയിട്ടുണ്ട്, ഏകദേശം 49 ശരാശരിയും 90 സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഏഷ്യയിലും ഇത് ഏതാണ്ട് സമാനമാണ്. അതിനാൽ രോഹിത് ശർമ്മ റൺ നേടും എന്ന് അനുമാനിക്കാം. അവൻ ഒമ്പത് മത്സരങ്ങളും കളിക്കുന്നു എങ്കിൽ, ഓപ്പണറായി രണ്ട് സെഞ്ച്വറികളും ഒരു കൂറ്റൻ സ്കോറും നേടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ചോപ്ര പറഞ്ഞു.

Exit mobile version