Picsart 22 12 26 15 23 11 683

രോഹിത് ശർമ്മയും രാഹുലും ശ്രീലങ്കയ്ക്ക് എതിരെ പുറത്തിരിക്കും

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരക്കായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശരമ്മയും വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും ടീമിൽ ഉണ്ടാകില്ല. ഡിസംബറിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ കൈവിരലിനേറ്റ പരുക്കിൽ നിന്ന് രോഹിത് ഇതുവരെ പൂർണമായി മുക്തനായിട്ടില്ലെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.

കെ എൽ രാഹുലിന്റെ കല്യാണം നടക്കുന്നതിനാൽ ആണ് താരത്തിനെ ടീമിൽ നിന്ന് വിശ്രമം നൽകുന്നത്. ജനുവരി 3 മുതൽ ജനുവരി 15 വരെ മൂന്ന് ടി20 മത്സരങ്ങൾക്കും മൂന്ന് ഏകദിനങ്ങൾക്കുമായി ശ്രീലങ്ക ഇന്ത്യയിൽ പര്യടനം നടത്തുന്നത്.

Exit mobile version