കോഹ്ലിയും രോഹിതും ലോകകപ്പുമായി

രോഹിത് ശർമ്മയ്ക്കും കോഹ്ലിക്കും ശ്രീലങ്ക പരമ്പരയിലും വിശ്രമം നൽകും

ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിക്കും. ലോകകപ്പ് കളിച്ച ഇരുവർക്കും കൂടുതൽ സമയം വിശ്രമം നൽകാൻ ആണ് ബി സി സി ഐ ആലോചിക്കുന്നത്. വലിയ ടെസ്റ്റ് പരമ്പരകൾ വരാൻ ഉള്ളതിനാൽ ഇരുവരെയും ടെസ്റ്റ് മത്സരങ്ങൾക്ക് ഫിറ്റ് ആയി നിർത്തുക ആണ് ബി സി സി ഐയുടെ പ്ലാൻ.

ഹാർദിക് പാണ്ഡ്യയോ കെഎൽ രാഹുലോ ആകും ശ്രീലങ്കയ്ക്ക് എതിരെ ടീമിനെ നയിക്കുക. ഹാറ്റ്ദിക് പാണ്ഡ്യ ക്യാപ്റ്റൻ ആകാൻ ആണ് സാധ്യത കൂടുതൽ. 37 കാരനായ രോഹിത് ഒരു ഇടവേള എടുത്തിട്ട് ആറ് മാസത്തിനടുത്തായി. ഡിസംബർ-ജനുവരി മാസത്തിൽ നടന്ന ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര മുതൽ എല്ലാ പരമ്പരകളും രോഹിത് കളിച്ചിരുന്നു.

ഇന്ത്യ ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റുകൾ കളിക്കാൻ ഉണ്ട്. ആ പരമ്പരയിൽ ആകും ഇരുവരും ഇനി തിരികെയെത്തുക.

Exit mobile version