
കാന്‍പൂരിലെ ആദ്യ ഡേ നൈറ്റ് മത്സരത്തില്‍ റണ്ണൊഴുക്കി ഇന്ത്യ. ഇന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു അയയ്ക്കപ്പെട്ട ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും നേടിയ ശതകങ്ങളാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇന്ത്യ നേടിയത്. രണ്ടാം വിക്കറ്റില്‍ 230 റണ്‍സാണ് സഖ്യം നേടിയത്.
ശിഖര്‍ ധവാനെ(14) പുറത്താക്കി ടിം സൗത്തി ന്യൂസിലാണ്ടിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ നായക-ഉപനായക സഖ്യം ടീമിനെ മികച്ച നിലയിലേക്ക് നയിച്ചു. 35 ഓവറുകളില്‍ നിന്ന് 230 റണ്‍സാണ് സഖ്യം നേടിയത്. രോഹിത് ശര്‍മ്മയെ പുറത്താക്കി മിച്ചല്‍ സാന്റനര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 138 പന്തില്‍ നിന്ന് 18 ബൗണ്ടറിയും 2 സിക്സും ഉള്‍പ്പടെയായിരുന്നു രോഹിത് തന്റെ 147 റണ്‍സ് നേടിയത്. ഹാര്‍ദ്ദിക്കിനെയും(8) സാന്റനര്‍ പുറത്താക്കിയെങ്കിലും വിരാട് കോഹ്ലി തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നു.
സ്കോര്‍ 300 കടന്ന ശേഷം കോഹ്ലിയും(113), ധോണിയും(25), ഇന്നിംഗ്സിന്റെ അവസാന പന്തില്‍ കേധാറും(18) പുറത്തായപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 50 ഓവറില്‍ 337/6 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ന്യൂസിലാണ്ടിനായി ടിം സൗത്തി, ആഡം മില്‍നെ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial