Site icon Fanport

രോഹിതിന്റെ പരിക്ക് സാരമുള്ളത് തന്നെ, രാഹുൽ ഇനി വൈസ് ക്യാപ്റ്റൻ

മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോൾ പരിക്കേറ്റ രോഹിത് ശർമ്മ കൂടുതൽ കാലം പുറത്തിരിക്കേണ്ടി വരും എന്ന് ഉറപ്പായി. രോഹിതിനെ ഓസ്ട്രേലിയൻ പരമ്പരക്കായുള്ള സ്ക്വാഡുകളിൽ ഒന്നിലും ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല. ഹാം സ്ട്രിങ് ഇഞ്ച്വറി നേരിടുന്ന രോഹിത് മുംബൈ ഇന്ത്യൻസിനായി പ്ലേ ഓഫിൽ എങ്കിലും ഇറങ്ങും എന്ന് ആരാധകർ പ്രതീക്ഷിച്ച് ഇരിക്കെ ആണ് സെലക്ഷൻ കമ്മിറ്റി താരത്തെ പരമ്പരയിൽ നിന്ന് ആകെ ഒഴിവാക്കിയത്.

രോഹിതിന്റെ പരിക്കിനെ നിരീക്ഷിക്കുന്നുണ്ട് എന്നും കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ ടീമിലേക്ക് തിരികെ വിളിക്കും എന്നുമാണ് ഇപ്പോൾ സെലക്ഷൻ കമ്മിറ്റി പറയുന്നത്. രോഹിതിന്റെ അഭാവത്തിൽ കെ എൽ രാഹുലിനെ ഏകദിനത്തിലും ട്വി20യിലും വൈസ് ക്യാപ്റ്റനായി നിയമിക്കാൻ ഇന്ത്യ തീരുമാനിച്ചു. കിംഗ്സ് ഇലവന്റെ ക്യാപ്റ്റനായ കെ എൽ രാഹുൽ തന്നെയാകും വൈറ്റ് ബോളിൽ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നതും.

Exit mobile version