Picsart 24 08 03 00 37 44 292

ജയിക്കാനാവുന്ന റൺസ് ആയിരുന്നു, വിജയിക്കാൻ ആവാത്തതിൽ നിരാശയുണ്ടെന്ന് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്ക് എതിരായ മത്സരം വിജയിക്കേണ്ടതായിരുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്ക എടുത്ത റൺസ് ചെയ്സ് ചെയ്യാൻ ആകുമായിരുന്ന സ്കോർ ആയിരുന്നു എന്ന് രോഹിത് പറഞ്ഞു. 231 റൺസ് ചെയ്സ് ചെയ്ത ഇന്ത്യ 230 റൺസിന് ഓളൗട്ട് ആവുകയും കളി ടൈ ആവുകയും ചെയ്തിരുന്നു.

ഈ സ്കോർ നേടാവുന്നതായുരുന്നു, അവിടെയെത്താൻ നന്നായി ബാറ്റ് ചെയ്യേണ്ടിയിരുന്നു. ഞങ്ങൾ ഈ മത്സരത്തിൽ ഇടക്ക് മാത്രമാണ് നന്നായി ബാറ്റ് ചെയ്തത്. കളി മുഴുവനായി നല്ല ബാറ്റിംഗ് കാഴ്ചവെക്കാൻ ഞങ്ങൾക്ക് ആയില്ല. രോഹിത് പറഞ്ഞു.

കളിയിൽ തുടക്കത്തിൽ ഞങ്ങൾക്ക് മുൻതൂക്കം ഉണ്ടായിരുന്നു, പക്ഷെ പെട്ടെന്ന് ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടമായി. രാഹുലും അക്സറും ചേർന്ന് കൂട്ടുകെട്ട് പടുത്തപ്പോൾ ഞങ്ങൾ കളിയിലേക്ക് തിരിച്ചുവന്നു. എങ്കിലും അവസാനം ചെറിയ നിരാശയിൽ അവസാനിച്ചു. രോഹിത് പറഞ്ഞു.

ശ്രീലങ്ക നന്നായി കളിച്ചു. ഇന്നത്തെ ഫലം ന്യായമായ ഫലമായിരുന്നു. നിങ്ങൾക്ക് വന്ന് നേരെ നിങ്ങളുടെ ഷോട്ടുകൾ കളിക്കാൻ കഴിയുന്ന സ്ഥലമല്ല ഇത്. രോഹിത് പിച്ചിനെ കുറിച്ച് പറഞ്ഞു.

Exit mobile version