ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി രോഹിത്, കരുണ്‍ നായരെ ഒഴിവാക്കി

- Advertisement -

ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി രോഹിത് ശര്‍മ്മ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂസിലാണ്ടിനെതിരെയാണ് രോഹിത് അവസാനമായി ടെസ്റ്റിനിറങ്ങിയത്. ട്രിപിള്‍ സെഞ്ച്വറി നേട്ടക്കാരന്‍ കരുണ്‍ നായരെ എന്നാല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ന്യൂസിലാണ്ടില്‍ പരിക്കേറ്റ രോഹിത് നാല് മാസങ്ങളുടെ വിശ്രമത്തിനു ശേഷമാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

പരിക്കില്‍ നിന്ന് മുക്തനായി എത്തുന്ന കെഎല്‍ രാഹുലും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങും. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയേയും ടെസ്റ്റിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ജൂലായ് 26നു ഗാലേയിലാണ് ആദ്യ ടെസ്റ്റ്.

സ്ക്വാഡ്: വിരാട് കോഹ്‍ലി(ക്യാപ്റ്റന്‍), മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അഭിനവ് മുകുന്ദ്, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement