Picsart 23 06 11 19 18 21 450

“രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തി എന്നത് അഭിമാനകരം” – രോഹിത് ശർമ്മ

തുടർച്ചയായി രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയതിൽ ഇന്ത്യക്ക് അഭിമാനിക്കാം എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കഴിഞ്ഞ 4 വർഷത്തെ ഇന്ത്യയുടെ കഠിനാധ്വാനം ടെസ്റ്റ് ഫോർമാറ്റിൽ കാണാനുണ്ട് എന്നും ഇന്ത്യൻ ക്യാപ്റ്റൻ ഇന്ന് മത്സര ശേഷം പറഞ്ഞു. ലണ്ടനിലെ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് 209 റൺസിന്റെ പരാജയം ഇന്ത്യ വഴങ്ങിയിരുന്നു.

“അവസാന നാല് വർഷവും ഞങ്ങൾ കഠിനാധ്വാനം ചെയ്തു. രണ്ട് ഫൈനലുകൾ കളിക്കുന്നത് ഞങ്ങൾക്ക് ഒരു നല്ല നേട്ടമാണ്. എന്നാലും ഒരു മൈൽ കൂടെ മുന്നോട്ട് പോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ചെയ്തതിൽ നിന്ന് ഒന്നും എടുത്തു മാറ്റാൻ നിങ്ങൾക്ക് കഴിയില്ല” രോഹിത് പറഞ്ഞു.

“കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രകടനത്തിൽ ഫൈനലിൽ എത്തി. മുഴുവൻ യൂണിറ്റിന്റെയും വലിയ പരിശ്രമം. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഫൈനലിൽ വിജയിക്കാനായില്ല, എങ്കിലും ഞങ്ങൾ തലയുയർത്തി ഇനിയും പോരാടും,” രോഹിത് ശർമ്മ പറഞ്ഞു. .
കൂട്ടിച്ചേർത്തു.

Exit mobile version