
ക്യാപ്റ്റന്‍ രോഹന് മുസ്തഫയുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ജയം സ്വന്തമാക്കി യുഎഇ. നെതര്‍ലാണ്ട്സിനെതിരെ 6 വിക്കറ്റിന്റെ ജയമാണ് ഇന്നലെ നടന്ന യോഗ്യത മത്സരത്തില്‍ യുഎഇ നേടിയത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 176 റണ്‍സിനു യുഎഇ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 5 വിക്കറ്റാണ് രോഹന് മുസ്തഫ നേടിയത്. 9.3 ഓവറില്‍ 2 മെയിഡനുകള്‍ സഹിതം 26 റണ്‍സാണ് താരം വഴങ്ങിയത്. നെതര്‍ലാണ്ട്സ് നിരയില്‍ ഓപ്പണര്‍ വെസ്ലി ബാരെസ്സി(37), റയാന് ടെന്‍ ഡോഷാറ്റേ(34) എന്നിവരാണ് കൂട്ടത്തില്‍ മികച്ച് നിന്നത്.
44ാം ഓവറിലാണ് യുഎഇ വിജയം നേടിയത്. നാല് വിക്കറ്റുകള്‍ ടീമിനു നഷ്ടമായെങ്കിലും ഓപ്പണര്‍ ചിരാഗ് സൂരി പുറത്താകാതെ നേടിയ 78 റണ്‍സ് ടീമിന്റെ വിജയം ഉറപ്പാക്കി. സൂരിയ്ക്ക് കൂട്ടായി മുഹമ്മദ് ഉസ്മാന് 36 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial