
തന്റെ ട്വിറ്റര്‍ ഹാന്‍ഡിലൂടെ വിരമിക്കല്‍ തീരൂമാനം അറിയിച്ച് മുന്‍ ന്യൂസിലാണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന് റോബ് നിക്കോള്‍. ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് 35 വയസ്സുകാരന് പ്രഖ്യാപിക്കുകയായിരുന്നു. 2 ടെസ്റ്റ് മത്സരങ്ങളിലും 22 ഏകദിനങ്ങളിലും 12 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ന്യൂസിലാണ്ടിനു വേണ്ടി കളിച്ചിട്ടുള്ള താരം രണ്ട് ശതകങ്ങളും ഏകദിനത്തലി് നേടിയിട്ടുണ്ട്.
2010 ലോക ടി20യില്‍ വിന്‍ഡീസിനെതിരെയാണ് റോബ് നിക്കോള്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഏകദിന അരങ്ങേറ്റത്തില്‍ സിംബാബ്വേയ്ക്കെതിരെ നേടിയ ശതകമാണ് റോബിനെ ശ്രദ്ധേയനാക്കി മാറ്റിയത്. 2012ല്‍ സിംബാബ്വേയ്ക്കെതിരെയാണ് തന്റെ രണ്ടാമത്തെ ശതകവും റോബ് നേടിയത്. 2013ലാണ് ന്യൂസിലാണ്ടിനു വേണ്ടി താരം അവസാനമായി കളിച്ചതും.
Finished 👍🏻 pic.twitter.com/w5R10w36yl
— Rob Nicol (@robjnicol) June 9, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial