പഴയ പ്രതാപം കാണിച്ച് ലങ്കന്‍ ഇതിഹാസങ്ങള്‍, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യുടെ ഭാഗമായി ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്ക ലെജന്‍ഡ്സിന് കൂറ്റന്‍ സ്കോര്‍. ബംഗ്ലാേദശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലങ്ക 213/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. മികച്ച ഓപ്പണിംഗ് തുടക്കമാണ് ലങ്കന്‍ ഇതിഹാസങ്ങള്‍ക്ക് ലഭിച്ചത്.

ആദ്യ വിക്കറ്റിൽ മഹേലയും ജയസൂര്യയും ചേര്‍ന്ന് 56 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ ശ്രീലങ്ക 57 റൺസ് കൂടി നേടി. മഹേലയും ദിൽഷനും ചേര്‍ന്നാണ് സ്കോറിംഗ് വേഗത്തിലാക്കിയത്. ദിൽഷന്‍ പുറത്താകുമ്പോള്‍ ശ്രീലങ്കയുടെ സ്കോര്‍ 159/3 എന്നായിരുന്നു.

30 പന്തിൽ 51 റൺസ് നേടിയ തിലകരത്നേ ദിൽഷന്‍. 25 പന്തിൽ 36 റൺസ് നേടിയ സനത് ജയസൂര്യ, പുറത്താകാതെ 34 റൺസ് നേടിയ ചാമര സിൽവ എന്നിവര്‍ക്കൊപ്പം മഹേല ഉദാവട്ടേ 27 പന്തിൽ 43 റൺസ് നേടിയപ്പോള്‍ ഇസ്രു ഉഡാന അവസാന ഓവറുകളിൽ 4 പന്തിൽ നിന്ന് 17 റൺസ് നേടി.