റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ബാക്കി മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് ബാധയെ തുടർന്ന് റോഡ് സേഫ്റ്റി വേൾഡ് സീരിസിലെ ബാക്കിയുള്ള മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതുപ്രകാരം മാർച്ച് 13 മുതലുള്ള മത്സരങ്ങളാണ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുക. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ തീരുമാനം ഉണ്ടായത്.

കൂടാതെ മാർച്ച് 14 മുതൽ പൂനെയിൽ നടക്കേണ്ട മത്സരങ്ങൾ നിലവിൽ മത്സരങ്ങൾ നടക്കുന്ന ഡി.വൈ പട്ടേൽ സ്റ്റേഡിയത്തിൽ വെച്ച് തന്നെ നടത്താനും തീരുമാനമായിട്ടുണ്ട്. നിലവിൽ ടൂർണമെന്റിൽ 7 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇത് പ്രകാരം മാർച്ച് 22ന് നടക്കുന്ന ഫൈനൽ മത്സരമടക്കം അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്ക ലെജന്റ്സ് – ശ്രീലങ്ക ലെജന്റ്‌സ് മത്സരമാവും അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരം.