ഹർഭജൻ സിങ്ങ് മണിപ്പാൽ ടൈഗേഴ്സിനെയും ഇർഫാൻ പത്താൻ ഭിൽവാര കിംഗിനെയും നയിക്കും

വരാനിരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും ഇർഫാൻ പത്താനും ക്യാപ്റ്റന്മാർ ആയിരിക്കും. ഹർഭജൻ മണിപ്പാൽ ടൈഗേഴ്‌സിനെയും ഇർഫാൻ ഭിൽവാര കിംഗിനെയും നയിക്കും. സെപ്റ്റംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് ലീഗ് ആരംഭിക്കും.

വരാനിരിക്കുന്ന ലെജൻഡ് ലീഗിൽ നാല് ടീമുകൾ ഉണ്ടാകും. ടൂർണമെന്റിൽ ആകെ 16 മത്സരങ്ങളാണ് ഉണ്ടാവുക. ഇത് ആദ്യമായി ഇന്ത്യയിൽ ആറ് നഗരങ്ങൾ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.

28 ടി20 ഇന്റർനാഷണലുകളിലും 236 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ഓഫ് സ്പിന്നർ ഹർഭജൻ സിങ്. 103 മത്സരങ്ങളിൽ നിന്ന് 417 ടെസ്റ്റ് വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2007-ലെ ആദ്യ ഐസിസി വേൾഡ് ടി20യുടെ ഫൈനലിൽ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ഓൾറൗണ്ടറാണ് പത്താൻ.

ഇന്ത്യ ലെജന്‍ഡ്സിലെ നാലാം താരത്തിനും കോവിഡ്, ഇര്‍ഫാന്‍ പത്താനും കോവിഡെന്ന് സ്ഥിരീകരണം

റോഡ് സേഫ്ടി സീരീസ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ് ആണെന്ന് സ്ഥിരീകരിച്ച് വാര്‍ത്ത. യൂസഫ് പത്താന്റെ സഹോദരന്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് ആണ് ഇപ്പോള്‍ കോവിഡാണെന്ന് വിവരം പുറത്ത് വരുന്നത്.

നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, എസ് ബദ്രീനാഥ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ പേസര്‍ ഇന്നലെ ട്വിറ്ററിലൂടെയാണ് താന്‍ കോവിഡ് പോസിറ്റീവ് ആയി വിവരം പുറത്ത് വിട്ടത്. താരത്തിന് യാതൊരുവിധ ലക്ഷണങ്ങളുമില്ലെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ മറ്റു മൂന്ന് താരങ്ങള്‍ക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്ന് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. റോഡ് സേഫ്ടി സീരീസില്‍ കാണികളെ അനുവദിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്.

ബാറ്റു കൊണ്ടും ബൗളു കൊണ്ടും യൂസുഫ് പഠാൻ തിളങ്ങി, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കിരീടം

ലോക റോഡ് സുരക്ഷാ സീരിസ് കിരീടം ഇന്ത്യൻ ഇതിഹാസങ്ങൾ സ്വന്തമാക്കി. ശ്രീലങ്കയ്ക്ക് എതിരെ 14 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഫൈനലിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ഉയർത്തിയ മികച്ച സ്കോർ പിന്തുടർന്ന ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനെ ആയുള്ളൂ. ബാറ്റു കൊണ്ടും ബൗളു കൊണ്ട് ഇന്ന് ശ്രീലങ്കയെ വട്ടം കറക്കിയത് യൂസുഫ് പഠാൻ ആയിരുന്നു. ബാറ്റു കൊണ്ട് അർധ സെഞ്ച്വറി നേടിയ താരം. രണ്ടു വിക്കറ്റും ഇന്ന് എടുത്തു. ജയസൂര്യയുടെയും ദിൽഷന്റെയും വിക്കറ്റാണ് യൂസുഫ് നേടിയത്. ആകെ നാല് ഓവറിൽ 26 റൺസ് മാത്രമെ നൽകിയതുമുള്ളൂ.

ഇന്ത്യക്ക് വേണ്ടി യൂസുഫിനൊപ്പം ഇർഫാനും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഗോണിയും മുനാഫ് പടേലും ഒരു വികറ്റു വീതവും വീഴ്ത്തി. 43 റൺസ് എടുത്ത ജയസൂര്യ ശ്രീലങ്കൻ മുൻനിരയിൽ കാര്യമായി തിളങ്ങിയുള്ളൂ. ദിൽഷൻ 21 റൺസ് എടുത്ത് പുറത്തായി. ജയസിംഗെയും(40) വീര രത്നെയും(38) അവസാനം പൊരുതി എങ്കിലും വിജയലക്ഷ്യത്തിൽ എത്താൻ ആയില്ല.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 181 റൺസ് അടിച്ചെടുത്തിരുന്നു. യൂസുഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു ബാറ്റിങ് ആണ് ഇന്ത്യക്ക് വലിയ സ്കോർ നൽകിയത്. 41 പന്തിൽ 60 റണ്സാണ് യുവരാജ് സിംഗ് എടുത്തത്.നാലു ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. പുറത്താകാതെ നിന്ന് യൂസുഫ് പത്താൻ 36 പന്തിൽ 62 റണ്സും എടുത്തു.അഞ്ചു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു യൂസുഫിന്റെ ഇന്നിംഗ്സ്. 23 പന്തിൽ 30 റൻസ് എടുത്ത സച്ചിൻ ഇന്നും തന്റെ മികച്ച ഫോം തുടർന്നു.

യുവരാജിന്റെയും യൂസുഫിന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ശ്രീലങ്കയ്ക്ക് എതിരെ വലിയ സ്‌കോർ ഉയർത്തി ഇന്ത്യ

ലോക റോഡ് സുരക്ഷാ സീരിസിന്റെ ഫൈനലിൽ മികച്ച സ്‌കോർ ഉയർത്തി ഇന്ത്യൻ ഇതിഹാസങ്ങൾ. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 181 റണ്സാണ് അടിച്ചെടുത്തത്. തുടക്കത്തിൽ പതറി എങ്കിലും യൂസുഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു ബാറ്റിങ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി. 41 പന്തിൽ 60 റണ്സാണ് യുവരാജ് സിംഗ് എടുത്തത്.നാലു ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. പുറത്താകാതെ നിന്ന് യൂസുഫ് പത്താൻ 36 പന്തിൽ 62 റണ്സും എടുത്തു.അഞ്ചു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു യൂസുഫിന്റെ ഇന്നിംഗ്സ്. 23 പന്തിൽ 30 റൻസ് എടുത്ത സച്ചിൻ ഇന്നും തന്റെ മികച്ച ഫോഎം തുടർന്നു. 10 റണ്സ് മാത്രം എടുത്ത സെവാഗ് ഇന്ന് നിരാശപ്പെടുത്തി. ബദ്രിനാഥ് ഏഴു റൻസ് എടുത്തും പുറത്തായി.

അവസാന ഓവറിൽ കളത്തിൽ എത്തിയ ഇർഫാൻ 3 പന്തിൽ 8 എടുത്ത് പുറത്തതാകാതെ നിന്നു.ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്, ജയസൂര്യ, മഹാറൂഫ്, വീര രതനെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ഇതിഹാസങ്ങളുടെ ഫൈനൽ ഇന്ന്, ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെ

ലോക റോഡ് സുരക്ഷ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് നടക്കും. കിരീടത്തിനായി ഇന്ത്യൻ ഇതിഹാസങ്ങളും ശ്രീലങ്കൻ ഇതിഹാസങ്ങളുമാണ് നേർക്കുനേരരുന്നത്. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കൊണ്ടാണ് ശ്രീലങ്ക ഫൈനലിലേക്ക് എത്തിയത്. മികച്ച ഫോമിലുള്ള ദിൽഷനിൽ ആണ് ശ്രീലങ്കയുടെ പ്രതീക്ഷ. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരവും ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരവും ദിൽഷൻ തന്നെയാണ്.

ഇന്ത്യ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തി ആണ് ഫൈനലിൽ എത്തിയത്. യുവരാജ് സിങിന്റെയും സച്ചിന്റെയും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അവസാന മത്സരങ്ങളിലായി യൂസുഫ് പഠാനും ഇർഫാനും ഒക്കെ ഫോമിലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. കളി തത്സമയം കളേഴ്സ് സിനിപ്ലേക്സിൽ കാണാം.

ഇതിഹാസങ്ങൾ ഉയർത്തിയ കൂറ്റൻ സ്കോർ മറികടക്കാൻ വെസ്റ്റിൻഡീസിനായില്ല, ഇന്ത്യ ഫൈനലിൽ

ലോക റോഡ് സുരക്ഷ ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ മറികടന്നാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ആവേശകരമായ മത്സരത്തിൽ 12 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ‌ 219 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 206 റൺസ് വരെയെ എത്തിയുള്ളൂ.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി ഇന്ന് ബാറ്റ് ചെയ്തവരല്ലാം തിളങ്ങുന്നതാണ് കണ്ടത്. സെവാഗ് 17 പന്തിൽ 35 റൺസുമായി വെടിക്കെട്ടിന് തുടക്കം കുറിച്ചു. ഒപ്പം ഉണ്ടായ സച്ചിൻ 42 പന്തിൽ നിന്ന് 65 റൺസാണ് എടുത്തത്. സച്ചിന്റെ ഇന്നിങ്സിൽ 3 സിക്സും 6 ബൗണ്ടറിയും ഉൾപ്പെടുന്നു. 21 പന്തിൽ 27 റൺസുമായി മുഹമ്മദ് കൈഫും തിളങ്ങി.

കൈഫ് കൂടെ പുറത്തായതിനു ശേഷം യൂസുഫ് പഠാന്റെയും യുവരാജിന്റെയും വെടിക്കെട്ടായിരുന്നു. 20 പന്തിൽ 37 റൺസാണ് യൂസുഫ് അടിച്ചത്. യുവരാജ് ആറു സിക്സുകൾ പറത്തി 20 പന്തിൽ 49 റൺസ് എടുത്തു. രണ്ടു പേരും പുറത്താകാതെ നിന്നാണ് 3ന് 218 എന്ന സ്കോറിൽ എത്തിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് ഇതിഹാസങ്ങളും നന്നായാണ് ബാറ്റു ചെയ്തത്. ഡ്വെയ്ൻ സ്മിത്ത് 36 പന്തിൽ 63 റൺസുമായി വെസ്റ്റിൻഡീസിന് നല്ല തുടക്കം നൽകി. 28 പന്തിൽ 46 അടിച്ച ലാറയും തിളങ്ങി. 44 പന്തിൽ 59 റൺസ് എടുത്ത ഡിയോനരൈനും തിളങ്ങി. എങ്കിലും വിജയ ലക്ഷ്യത്തിന് ചെറിയ അകലത്തിൽ വെസ്റ്റിൻഡീസിന് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.

ഇന്ത്യക്ക് വേണ്ടി വിനയ് കുമാർ രണ്ട് വിക്കറ്റും ഗോണി, ഓജ, ഇർഫാൻ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. മറ്റന്നാൾ നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.

ബാറ്റുകൊണ്ടും ബൗളു കൊണ്ടും യുവരാജ് മാജിക്ക്, ദക്ഷിണാഫ്രിക്കയെ ആധികാരികമായി തോൽപ്പിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ

ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസങ്ങളെയും ഇന്ത്യ തോൽപ്പിച്ചു. 56 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തിരുന്നു. അത് പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനെ ആയുള്ളൂ. മൂന്ന് വിക്കറ്റുമായി യൂസുഫ് പഠാനും 2 വിക്കറ്റുമായി യുവരാജും ബൗളിംഗിൽ ഇന്ത്യക്കായി തിളങ്ങി. ഇരുവരും ബാറ്റു കൊണ്ടും തിളങ്ങിയിരുന്നു.

ദക്ഷിണാഫ്രിക്കൻ നിരയിൽ വാൻ വൈക് 48 റൺസും പുറ്റിക് 41 റൺസും എടുത്ത് പുറത്തായി. ജോണ്ടി റോഡ്സ് 21 റൺസും എടുത്തു. നേരത്തെ സച്ചിൻ തെൻഡുൽക്കറുടെയും യുവരാജിന്റെയും ഗംഭീര ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വലിയ സ്കോർ നൽകിയത്. തുടക്കത്തിൽ തന്നെ സെവാഗിനെ നഷ്ടപ്പെട്ട ഇന്ത്യയെ പതറാതെ മുന്നോട്ട് നയിച്ചത് സച്ചിന്റെ ഇന്നിങ്സ് ആയിരുന്നു.

37 പന്തിൽ 60 റൺസ് അടിക്കാൻ സച്ചിനായി. 9 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്. സച്ചിനും 42 റൺസ് എടുത്ത ബദ്രിനാഥും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിംഗിന് അടിത്തറയിട്ടു. പിന്നീട് വന്ന യുവരാജ് സിങും യൂസുഫ് പഠാനും ഗോണിയും ഒക്കെ അവസാനം വെടിക്കെട്ട് ബാറ്റിംഗ് തന്നെ നടത്തി. യുവരാജ് 22 പന്തിൽ 52 റൺസാണ് അടിച്ചത്. 6 സിക്സും 2 ഫോറും ഉൾപ്പെടുന്നു. ഇതിൽ തുടർച്ചയായി നാലു പന്തിൽ അടിച്ച നാലു സിക്സും ഉൾപ്പെടുന്നു. യൂസുഫ് പഠാൻ 10 പന്തിൽ 23 റൺസും ഗോണി 9 പന്തിൽ 16 റൺസും എടുത്തു.

സച്ചിന്റെ മാസ്റ്റർ ക്ലാസ്, യുവരാജിന്റെ വെടിക്കെട്ട്, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കൂറ്റൻ സ്കോർ

ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസങ്ങൾക്ക് എതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് എടുത്തത്. സച്ചിൻ തെൻഡുൽക്കറുടെയും യുവരാജിന്റെയും ഗംഭീര ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വലിയ സ്കോർ നൽകിയത്. തുടക്കത്തിൽ തന്നെ സെവാഗിനെ നഷ്ടപ്പെട്ട ഇന്ത്യയെ പതറാതെ മുന്നോട്ട് നയിച്ചത് സച്ചിന്റെ ഇന്നിങ്സ് ആയിരുന്നു.

37 പന്തിൽ 60 റൺസ് അടിക്കാൻ സച്ചിനായി. 9 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്. സച്ചിനും 42 റൺസ് എടുത്ത ബദ്രിനാഥും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിംഗിന് അടിത്തറയിട്ടു. പിന്നീട് വന്ന യുവരാജ് സിങും യൂസുഫ് പഠാനും ഗോണിയും ഒക്കെ അവസാനം വെടിക്കെട്ട് ബാറ്റിംഗ് തന്നെ നടത്തി. യുവരാജ് 22 പന്തിൽ 52 റൺസാണ് അടിച്ചത്. 6 സിക്സും 2 ഫോറും ഉൾപ്പെടുന്നു. യൂസുഫ് പഠാൻ 10 പന്തിൽ 23 റൺസും ഗോണി 9 പന്തിൽ 16 റൺസും എടുത്തു.

ഇർഫാൻ പഠാന്റെ വെടിക്കെട്ട് ബാറ്റിംഗ് മതിയായില്ല, ഇന്ത്യൻ ഇതിഹാസങ്ങൾ പൊരുതി തോറ്റു

ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ഇംഗ്ലണ്ട് ഇതിഹാസ ടീമിനോട് പരാജയപ്പെട്ടു. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ അവസാനം വരെ പൊരുതിയാണ് ഇന്ത്യ പരാജയപ്പെട്ടത്‌. ഇർഫാൻ പഠാന്റെയും ഗോണിയുടെയും അവസാനത്തെ പൊരുതൽ വെറും ആറു റൺസ് അകലത്തിലാണ് പരാജയപ്പെട്ടത്‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വൻ സ്കോറാണ് പടുത്ത് ഉയർത്തിയത്. ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ച് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുക്കാൻ ഇംഗ്ലണ്ടിനായി. ക്യാപ്റ്റൻ പീറ്റേഴ്സണാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ നൽകിയത്. 37 പന്തിൽ നിന്ന് 75 റൺസാണ് പീറ്റേഴ്സൺ അടിച്ചത്. ഇതിൽ അഞ്ചു സിക്സും ആറ് ഫോറും ഉൾപ്പെടുന്നു. പീറ്റേഴ്സന്റെ ഉൾപ്പെടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ഇർഫാൻ പഠാൻ ബൗളിംഗിൽ തിളങ്ങി.

യൂസുഫ് പഠാൻ മൂന്ന് വിക്കറ്റും മുനാഫ് പട്ടേൽ രണ്ടു വികറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ മുൻ നിര പരാജയപ്പെട്ടു. സച്ചിൻ 9 റൺസുമായും സെവാഗ് ആറ് റൺസുമായും പുറത്തായി. 22 റൺസുമായി യുവരാജ് മാത്രമാണ് ബാറ്റ്സ്മാന്മാരി പിടിച്ചു നിന്നത്. കളി കൈവിട്ടു എന്ന് തോന്നിയ സമയത്ത് നിന്ന് ഇർഫാം പഠാൻ ആണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഇർഫാൻ 34 പന്തിൽ 61 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തി. അഞ്ച് സിക്സും നാലു ഫോറും പഠാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.

ഇർഫാന് ഗോണിയും വലിയ പിന്തുണ നൽകി. ഗോണി 16 പന്തിൽ 35 റൺസാണ് അടിച്ചത്. എങ്കിലും അവസാനം ആറു റൺസിന് ഇംഗ്ലണ്ട് വിജയിച്ചു.

“കളി തീർക്കാൻ സച്ചിൻ പറഞ്ഞത് കൊണ്ടാണ് ആക്രമിച്ചു കളിച്ചത്” – സെവാഗ്

ഇന്നലെ നടന്ന റോഡ് സേഫ്റ്റി ടൂർണമെന്റിലെ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസ താരങ്ങൾ വളരെ അനായാസമായാണ് ബംഗ്ലാദേശിനെ മറികടന്നത്. 10 ഓവറിൽ ആണ് ഇന്ത്യൻ 110 റൺസ് ചെയ്സ് ചെയ്തത്. 35 പന്തിൽ 80 റൺസ് അടിച്ച് സെവാഗ് ആണ് വിജയ ശില്പി ആയത്. സച്ചിൻ പറഞ്ഞത് കൊണ്ടാണ് താൻ ആക്രമിച്ചു കളിച്ചത് എന്ന് സെവാഗ് പറഞ്ഞു. പെട്ടെന്ന് കളി തീർക്കാൻ സെവാഗ് ആണ് പറഞ്ഞത്. അതാണ് താൻ തിരക്ക് കാണിച്ചത് എന്ന് സെവാഗ് പറഞ്ഞു.

തനിക്ക് ഒരൊറ്റ ടെക്നിക്ക് മാത്രമേ ഉള്ളൂ. അത് ബൗൾ കണ്ടാൽ അടിക്കുക എന്നത് മാത്രമാണ് എന്ന് സെവാഗ് പറഞ്ഞു. ആകെ പത്തു മിനുട്ട് നെറ്റ്സിൽ ചിലവഴിച്ചത്ത് മാത്രമാണ് താൻ നടത്തിയ പരിശീലനം എന്നും സെവാഗ് പറഞ്ഞു. താൻ സെവാഗിന്റെ ബാറ്റിംഗ് ആസ്വദിക്കുക ആയിരുന്നു എന്ന് സച്ചിൻ പറഞ്ഞു. സച്ചിൻ ആയിരുന്നു സെവാഗിനൊപ്പം വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

വെടിക്കെട്ട് പ്രകടനവുമായി സെവാഗും സച്ചിനും, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് തകർപ്പൻ വിജയം

ലോക റോഡ് സുരക്ഷാ സീരീസിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് ഗംഭീര വിജയം. ഇന്ന് ബംഗ്ലാദേശ് ഇതിഹാസങ്ങളെ നേരിട്ട ഇന്ത്യൻ ഇതിഹാസങ്ങൾ പത്ത് വിക്കറ്റ് വിജയമാണ് നേടിയത്. വീരേന്ദർ സെവാഗിന്റെ വെടിക്കെട്ട് പ്രകടനം ആണ് ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. സെവാഗും സച്ചിനും ചേർന്ന് അടിച്ചു തകർത്ത് ഓപ്പണിങ് വിക്കറ്റിൽ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 109 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. അപ്പോഴേക്ക് ഇന്ത്യൻ ബൗളർമാർ അവരെ എറിഞ്ഞു വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി യുവരാജ് സിങ്, വിനയ് കുമാർ, പ്രഖ്യാൻ ഓഹ്ജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഗോണിയും യൂസുഫ് പഠാനും ഒരു വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. 10.1 ഓവറിൽ വിജയ ലക്ഷ്യമായ 110 മറികടക്കാൻ ഇന്ത്യക്ക് ആയി. സച്ചിനും സേവാഗും അവരുടെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ബാറ്റു ചെയ്തു. സെവാഗാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. 35പന്തിൽ 80 റൺസാണ് സെവാഗ് അടിച്ചു കൂട്ടിയത്. അഞ്ചു സിക്സും ആറ് ഫോറും ഇതിൽ ഉൾപ്പെടുന്നു. മറുവശത്ത് സച്ചിൻ 26 പന്തിൽ 33 റൺസ് അടിച്ച് സെവാഗിന് വലിയ പിന്തുണ നൽകി. 5 മനോഹര ബൗണ്ടറികൾ സച്ചിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു.

റോഡ് സേഫ്ടി വേള്‍ഡ് സീരീസിനായി സച്ചിനും യുവരാജും റായ്പൂരില്‍ എത്തി

റോഡ് സേഫ്ടി വേള്‍ഡ് സീരീസ് 2021ല്‍ പങ്കെടുക്കുന്നതിനായി സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംഗും റായ്പൂരില്‍ എത്തി. മാര്‍ച്ച് 2020ല്‍ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. മാര്‍ച്ച് 5ന് റായ്പൂരില്‍ വീണ്ടും ടൂര്‍ണ്ണമെന്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യ ലെജന്‍ഡ്സിന് വേണ്ടിയാണ് സച്ചിനും യുവരാജും കളത്തിലിറങ്ങുന്നത്.

മുംബൈയിലും പൂനെയിലും നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് ഇവിടങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചത്തീസ്ഗഢിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

യുവരാജ് സിംഗ് ആണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ സച്ചിനുമായി പിപിഇ കിറ്റ് ധരിച്ചുള്ള ചിത്രം പങ്കുവെച്ചത്. മാര്‍ച്ച് 21ന് ആണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ നടക്കുക.

Exit mobile version