20220910 225936

ദക്ഷിണാഫ്രിക്കയെ തകർത്തു കൊണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ തുടങ്ങി

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 218 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 156/9 റൺസ് എടുക്കാൻ ആയുള്ളൂ. ഇന്ത്യ 61 റൺസിന്റെ ജയം സ്വന്തമാക്കി. 38 റൺസുമായി ജോണ്ടി റോഡ്സ് ആണ് അവരുടെ ടോപ് സ്കോറർ ആയത്.

ഇന്ത്യക്കായി രാഹുൽ ഷർമ മൂന്ന് വിക്കറ്റ് എടുത്തു. മുനാഫ് പട്ടേൽ, പ്രഖ്യാൻ ഓഹ്ജ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇർഫാൻ ഒരു വിക്കറ്റും എടുത്തു.

ആദ്യം ബാറ്റു ചെയ്തപ്പോൾ സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42’പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിൽ 6 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

നമാൻ ഓജയും സച്ചിനും ആയിരുന്നു ഇന്ത്യക്കായി ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഓജ 21 റൺസ് എടുത്തപ്പോൾ സച്ചിൻ 15 പന്തിൽ 16 റൺസ് മാത്രം എടുത്തു. സച്ചിന്റെ ഇന്നിങ്സിൽ രണ്ട് ഫോർ ഉണ്ടായിരുന്നു. സച്ചിന് പിറകെ വന്ന റെയ്ന ആക്രമിച്ചു കളിച്ചു. റെയ്ന 22 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി. യുവരാജിന് ആറ് റൺസ് മാത്രമെ എടുക്കാനായുള്ളൂ.

അവസാന ഇറങ്ങിയ യൂസുഫ് പത്താനും ആക്രമിച്ചു കളിച്ചു. പത്താൻ 15 പന്തിൽ 35 റൺസ് എടുത്തു. നാലു സിക്സറുകൾ യൂസുഫ് പറത്തി.

ദക്ഷിണാഫ്രിക്കക്ക് ആയി വാൻ ഡെർ വാർത് രണ്ട് വിക്കറ്റും എന്റിനി, എഡ്ഡി ലൈ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version