ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ബെന്‍ സ്റ്റോക്സിനു ശതകം

ബെന്‍ സ്റ്റോക്സിന്റെ ശതകവും ജോ റൂട്ടിന്റെ അര്‍ദ്ധ ശതകവും ഒഴിച്ച് നിര്‍ത്തിയാല്‍ ലീഡ്സ് ടെസ്റ്റിലെ ആദ്യ ദിനം ഇംഗ്ലണ്ടിനു നിരാശാജനകമായ തുടക്കം. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറെ കരീബിയന്‍ പേസ് ബൗളര്‍മാര്‍ മടക്കി അയയ്ച്ചപ്പോള്‍ ഇംഗ്ലണ്ട് 152/6 എന്ന നിലയിലേക്ക് വീണു. ഇതില്‍ 69 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ജോ റൂട്ട്(59) – ബെന്‍ സ്റ്റോക്സ് സഖ്യം നേടിയതാണ്. ഈ കൂട്ടുകെട്ടിനിടയില്‍ ജോ റൂട്ട് തുടര്‍ച്ചയായ 12 ടെസ്റ്റുകളില്‍ അര്‍ദ്ധ ശതകമെന്ന റെക്കോര്‍ഡിനു ഉടമയായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 19/1 എന്ന നിലയിലാണ്. നൈറ്റ് വാച്ച്മാന് ദേവേന്ദ്ര ബിഷൂ(1*) ക്രെയിഗ് ബ്രാത്വൈറ്ര്(13*) എന്നിവരാണ് ക്രീസില്‍. കീറന്‍ പവല്‍ ആണ് പുറത്തായ ബാറ്റ്സ്മാന്. ജെയിംസ് ആന്‍ഡേഴ്സണിനാണ് വിക്കറ്റ്.
കെമര്‍ റോച്ചും ഷാനണ്‍ ഗ്രബ്രിയേലും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ റൂട്ട്, സ്റ്റോക്സ് ഒഴികെ മറ്റു ഇംഗ്ലീഷ് താരങ്ങളെല്ലാം മുട്ടുമടക്കുകയായിരുന്നു. മോശം ഫീല്‍ഡിംഗ് പ്രകടനത്തിനപ്പുറവും ടീമിനു ഇംഗ്ലണ്ടിനെ ആദ്യ ദിനം തന്നെ 258 റണ്‍സിനു ഓള്ഔട്ടാക്കാനായി. ബെന്‍ സ്റ്റോക്സ് നൂറ് റണ്‍സ് നേടി മടങ്ങിയതോടു കൂടി ഇംഗ്ലീഷ് ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. കെമര്‍ റോച്ച്, ഷാനണ്‍ ഗബ്രിയേല്‍ എന്നിവര്‍ നാല് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍ ദേവേന്ദ്ര ബിഷുവും ജേസണ്‍ ഹോള്‍ഡറും ഓരോ വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ്(23), മോയിന്‍ അലി(22) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial