ബോർഡുമായി കലഹം, പാകിസ്താന്റെ ഫീൽഡിങ് കോച്ച് പടിയിറങ്ങുന്നു

- Advertisement -

കറാച്ചി : പാക്കിസ്ഥാന്റെ ഫീൽഡിങ് കോച്ച് സ്റ്റീവ് റിക്സൺ പുറത്തേക്ക്. സ്കോട്ട്ലൻഡിനെതിരായ ടി20 മത്സരങ്ങള്‍ക്ക് ശേഷമാകും സ്റ്റീവ് റിക്സൺ പടിയിറങ്ങുക. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സ്റ്റീവ് റിക്സൺ ഈ തീരുമാനം എടുത്തത്. സ്കോട്‍ലാന്‍ഡിനെതിരെ രണ്ട് ടി20 മത്സരങ്ങളാണുള്ളത്. ജൂണ്‍ 12, 13 തീയ്യതികളില്‍ എഡിന്‍ബര്‍ഗിലാണ് ടി20 മത്സരങ്ങള്‍ അരങ്ങേറുന്നത്.

മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പറായ സ്റ്റീവ് റിക്സൺ രണ്ടു വർഷങ്ങൾക്ക് മുൻപാണ് പാകിസ്താന്റെ കോച്ചിങ് സ്റ്റാഫിൽ അംഗമാകുന്നത്. മിക്കി ആർതർ ഹെഡ് കോച്ചായി ചുമതലയേറ്റപ്പോളാണ് സ്റ്റീവ് റിക്സൺ പാകിസ്താനിലെത്തിയത്. ശമ്പളത്തെ കുറിച്ചും പാകിസ്ഥാൻ ബോർഡ് നൽകുന്ന ഫെസിലിറ്റികളെ കുറിച്ചും സ്റ്റീവ് റിക്‌സണും ബോർഡും തമ്മിൽ ഒട്ടേറെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ലീഡ്‌സിലെ രണ്ടാം ടെസ്റ്റിൽ ടീമിനോടൊപ്പം പ്രാക്ടീസ് സെഷനിൽ സ്റ്റീവ് റിക്സൺ ഇറങ്ങിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement