Site icon Fanport

ബൗൺസർ കൊണ്ട് റിഷഭ് പന്തിന് പരിക്ക്, വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ റിഷഭ് പന്തിന് പരിക്ക്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന്റെ ബൗൾ ഹെൽമെറ്റിന് കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്. കമ്മിൻസിന്റെ പന്ത് ബാറ്റിന് കൊണ്ടതിന് ശേഷം ഹെൽമെറ്റിൽ പതിക്കുകയായിരുന്നു. ആ പന്ത് ആഷ്ടൺ ടെർണർ ക്യാച്ച് എടുത്ത് റിഷഭ് പന്തിനെ പുറത്താക്കിയിരുന്നു.

തുടർന്നാണ് താരത്തിന് കൺകഷൻ ഉണ്ടായത്. തുടർന്ന് ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കെ.എൽ രാഹുൽ ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. റിഷഭ് പന്ത് നിലവിൽ നീരീക്ഷണത്തിലാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.  മത്സരത്തിൽ 33 പന്തിൽ 28 റൺസ് എടുത്തിരിക്കെയാണ് റിഷഭ് പന്തിന് പരിക്കേറ്റത്.

Exit mobile version