Site icon Fanport

ആദ്യ ചുവടുകൾ!! പരിക്കിൽ നിന്ന് തിരിച്ചുവരുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പന്ത്

റിഷഭ് പന്ത് തന്റെ ട്വിറ്റർ ഹാൻഡിൽ വഴി ഇന്ന് പങ്കുവെച്ച ചിത്രങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്‌. കാറപകടത്തിനു ശേഷം ആദ്യമായി നടക്കുന്ന ചിത്രങ്ങൾ ആണ് പന്ത് പങ്കുവെച്ചത്. കഴിഞ്ഞ മാസം, ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ആയിരുന്നു പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്‌. പന്തിനു ഇതിനു ശേഷം മുട്ടിന് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു.

പന്ത് ഇപ്പോൾ പരിക്കിൽ നിന്ന് തിരികെ വരാനുള്ള പരിശ്രമത്തിലാണ്‌. 2023ൽ പന്ത് ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനിക്കും മുമ്പ് ക്രിക്കറ്റ് കളത്തിൽ തിരികെയെത്താൻ ആണ് പന്ത് ശ്രമിക്കുന്നത്.ഒക്ടോബറിലും നവംബർ മാസത്തിലും നടക്കുന്ന 50 ഓവർ ലോകകപ്പിന് മുമ്പ് 25 കാരനായ താരം തിരികെയെത്തുമോ എന്ന് കണ്ടറിയണം.

Exit mobile version