Site icon Fanport

റിഷഭ് പന്തിന്റെ റൺ ഔട്ട് നിര്ണായകമായെന്ന് ടിം സൗത്തി

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ റിഷഭ് പന്ത് റൺ ഔട്ട് ആയതാണ് നിർണായകമായതെന്ന് ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി. മത്സരത്തിൽ 19 റൺസ് എടുത്ത റിഷഭ് പന്തിനെ അജാസ് പട്ടേൽ ആണ് ഡയറക്റ്റ് ത്രോയിലൂടെ റൺ ഔട്ട് ആക്കിയത്.

അജിങ്കെ രഹാനെയും റിഷഭ് പന്തും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് പന്ത് റൺ ഔട്ട് ആയത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്ത സമയത്താണ് റിഷഭ് പന്ത് റൺ ഔട്ട് ആയത്. തുടർന്ന് ഇന്ത്യ 165 റൺസിന് ഓൾ ഔട്ട് ആയിരുന്നു.

അജിങ്കെ രഹാനെ അനാവശ്യ സിംഗിളാനായി ശ്രമിച്ചതാണ് റിഷഭ് പന്ത് പുറത്താവുന്നതിൽ കലാശിച്ചത്. റിഷഭ് പന്ത് സിംഗിൾ വേണ്ടെന്ന് പറഞ്ഞെങ്കിലും രഹാനെ റണ്ണിനായി ഓടുകയായിരുന്നു. തുടർന്ന് റിഷഭ് പന്ത് റൺ ഔട്ട് ആവുകയും ചെയ്തു.

Exit mobile version