ഋഷഭ് പന്തിൽ നിന്ന് മത്സരം മാറ്റി മറിയ്ക്കുന്ന ഇന്നിംഗ്സുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിൽ നിന്ന് മത്സരം മാറ്റി മറിയ്ക്കുന്ന ഇന്നിംഗ്സുകള്‍ ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. താരത്തിന് വലിയ ഇന്നിംഗ്സ് കളിക്കുവാനുള്ള ശേഷിയുണ്ടെന്നും ബുദ്ധിമാനായ ക്രിക്കറ്ററാണ് ഋഷഭ് പന്തെന്നും കോഹ്‍ലി വ്യക്തമാക്കി.

മത്സരം സേവ് ചെയ്യേണ്ട സാഹചര്യമാണെങ്കില്‍ അതിനനുസരിച്ച് കളിക്കാന്‍ പന്തിന് കഴിയുമെന്നും മത്സരം 50-50 ചാന്‍സിലാണെങ്കില്‍ അത്തരത്തിലുള്ള ഇന്നിംഗ്സ് കളിക്കുവാനും ശേഷിയുള്ള താരമാണ് ഋഷഭ് പന്ത് എന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Exit mobile version