Site icon Fanport

പരിക്കിനോട് പൊരുതി റിഷഭ് പന്തിന്റെ ഇന്നിംഗ്സ്

ബെംഗളൂരു, ഒക്ടോബർ 19: എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ നിർണായകമായ അർധസെഞ്ചുറി നേടി റിഷഭ് പന്ത്. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ഇന്ന് കളിക്കാൻ ആകില്ല എന്ന് കരുതിയ പന്ത് പരിക്ക് സഹിച്ച് ഇന്ത്യക്ക് ആയി പൊരുതുകയായിരുന്നു.

1000703708

കാൽമുട്ടിൽ വലിയ സ്ട്രാപ്പ് കെട്ടി ആണ് പന്ത് ഇന്ന് ഇറങ്ങിയത്. എങ്കിലും തന്റെ ശൈലി മാറ്റാതെ ആക്രമണോത്സുകമായ ഫിഫ്റ്റിയുമായി പന്ത് ഇന്ത്യയുടെ പോരാട്ടത്തെ സഹായിച്ചു. വെറും 55 പന്തിൽ നിന്നാണ് പന്ത് ഫിഫ്റ്റിയിൽ എത്തിയത്.

വിക്കറ്റ് കീപ്പർ-ബാറ്ററുടെ തൻ്റെ 12-ാം ടെസ്റ്റ് ഫിഫ്റ്റി ആണ് ഇത്, 5 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും താരം നേടി. സർഫറാസ് ഖാനുമായുള്ള പന്തിന്റെ കൂട്ടുകെട്ട് ഇന്ത്യയെ 300 റൺസ് കടക്കാൻ സഹായിച്ചു

Exit mobile version