Picsart 23 05 06 14 02 37 078

ആശ്വാസകരമായ വാർത്ത പങ്കുവെച്ച് റിഷഭ് പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഒരു സന്തോഷ വാർത്ത പങ്കുവെച്ചു. അപകടത്തിനു ശേഷം ആദ്യമായി ഒരു സപ്പോർട്ടും ഇല്ലാതെ നടക്കുന്ന വീഡിയോ റിഷഭ് പന്ത് ഇന്ന് പങ്കുവെച്ചു. ഡിസംബറിൽ ഗുരുതരമായ വാഹനാപകടത്തെത്തുടർന്ന് താരം ദീർഘകാലമായി വിശ്രമത്തിൽ ആണ്. ഇന്ന് സോഷ്യൽ മീഡിയ വഴിയാണ് ക്രച്ചസ് ഒന്നും ഇല്ലാതെ നടക്കുന്ന വീഡിയോ പന്ത് പങ്കുവെച്ചത്.

25കാരനായ ക്രിക്കറ്റ് താരം ഇനി പതിയെ കളത്തിലേക്ക് തിരികെ വരും. തിരിച്ചുവരവിന്റെ അടുത്ത ഘട്ടത്തിലേക്ക് പന്ത് ഇന്ന് കടക്കും. ഡിസംബറിലെ അപകടത്തിന് ശേഷം രണ്ടിലധികം ശസ്ത്രക്രിയകൾ പന്തിന്റെ കാലിൽ നടത്തൊയിരുന്നു‌. ഇനിയും ഒരു വർഷത്തിൽ അധികം എടുക്കും റിഷഭ് കളത്തിൽ തിരികെയെത്താൻ.

പരിക്കേ് ആണെങ്കിലും പന്ത് ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലന സെഷനുകൾ കാണാൻ എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ മാസം ഗുജറാത്ത് ടൈറ്റൻസിനെതിരായ അവരുടെ മത്സരത്തിൽ ഡ്രസിംഗ് റൂമിലും ഉണ്ടായിരുന്നു.

Exit mobile version