ഇംഗ്ലണ്ടിലേക്ക് പോണ്ടിംഗും, ഓസ്ട്രേലിയന്‍ സപ്പോര്‍ട്ട് സ്റ്റാഫില്‍ മുന്‍ നായകനും

- Advertisement -

ജസ്റ്റിന്‍ ലാംഗറിന്റെ സപ്പോര്‍ട് സ്റ്റാഫില്‍ റിക്കി പോണ്ടിംഗും. ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് ടൂറില്‍ മുന്‍ നായകനും ടീമിന്റെ കോച്ചിംഗ് സ്റ്റാഫായിയുണ്ടാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ടുമായി അഞ്ച് ഏകദിനങ്ങള്‍ ഓസ്ട്രേലിയ കളിക്കുന്നുണ്ട്. ഡാരെന്‍ ലേമാനൊപ്പം ശ്രീലങ്കയ്ക്കെതിരെ 2017ല്‍ ഓസ്ട്രേലിയ ടി20 ടീമിനെ പോണ്ടിംഗ് കോച്ച് ചെയ്തിരുന്നു. അന്ന് മറ്റൊരു സഹ കോച്ചായിരുന്ന ജസ്റ്റിന്‍ ലാംഗര്‍ ആണ് ഇന്ന് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച്.

ജൂണ്‍ 10നു ടീമിനൊപ്പം ചേരുന്ന പോണ്ടിംഗിന്റെ യഥാര്‍ത്ഥ റോള്‍ എന്താണെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement