ന്യൂസിലാണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലീ

സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലീ ന്യൂസിലാണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ സ്ഥാനം രാജി വെച്ചതായി ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ത്താകുറിപ്പ്.

ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമപ്രകരാം നാല് വര്‍ഷത്തെ കാലാവധി തികച്ച ബോര്‍ഡ് അംഗങ്ങള്‍ രാജി വെക്കണമെന്നതാണ്. ഹാഡ്‍ലിയും ലിസ് ഡോസണുമാണ് നിലവില്‍ നിയമപ്രകാരം ഈ വര്‍ഷമവസാനം രാജി വെക്കേണ്ടവര്‍. ഹാഡ്‍ലീ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോള്‍ ലിസ് ഡോസണ്‍ ഒരുവട്ടം കൂടി ഇലക്ഷനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നതിനു മുമ്പ് ഹാഡ്‍ലീ ന്യൂസിലാണ്ട് സെലക്ഷന്‍ കമ്മിറ്റി തലവനായിരുന്നു. 86 ടെസ്റ്റില്‍ നിന്ന് 431 വിക്കറ്റ് നേടിയ ഹാഡ്‍ലീയുടെ പേരിലാണ് ന്യൂസിലാണ്ടിന്റെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റെന്ന റെക്കോര്‍ഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial