Picsart 24 02 05 16 16 24 683

മുംബൈ ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് ദിനേഷ് കാർത്തിക്

ന്യൂസിലൻഡിനെതിരെ മുംബൈയിൽ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക് നിർദ്ദേശിച്ചു. നവംബർ ഒന്നിന് വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ ഉൾപ്പെടുത്തണമെന്ന് കാർത്തിക് പറയുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ മാത്രമാണ് ബുംറയ്ക്ക് ഇതുവരെയുള്ള പരമ്പരയിൽ നേടാൻ ആയത്.

പരമ്പരയിൽ ഇന്ത്യ 2-0 ന് പിന്നിലായ സാഹചര്യത്തിലാണ് കാർത്തിക്കിൻ്റെ ശുപാർശ വരുന്നത്, ബെംഗളൂരുവിലും പൂനെയിലും തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ന്യൂസിലൻഡ് ടീം ഇതിനകം തന്നെ പരമ്പര നേടിയിട്ടുണ്ട്. അവസാന ടെസ്റ്റ് നടക്കുന്ന വാങ്കെഡെ പിച്ചും സ്പിന്നിന് അനുകൂലമായതിനാൽ ഇന്ത്യ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനും സാധ്യത കാണുന്നുണ്ട്.

Exit mobile version