Site icon Fanport

രോഹിത്തിനും പന്തിനും വിശ്രമം നല്‍കിയേക്കുമെന്ന് സൂചന

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുവാനിരിക്കെ മൂന്ന് മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന് സൂചന. രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎല്‍ 2020 മുതല്‍ ഈ മൂന്ന് താരങ്ങളും നിരന്തരമായി മത്സരങ്ങളില്‍ പങ്കെടുക്കുകയാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് വീണ്ടും ഐപിഎല്‍ 2021 വരാനിരിക്കവെയാണ് താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാന്‍ തീരുമാനം. ഓസ്ട്രേലിയയിലെ ടെസ്റ്റ് മത്സരങ്ങള്‍ രോഹിത്തിന് നഷ്ടമായെങ്കിലും നാലാം ടെസ്റ്റ് മുതല്‍ താരം ടീമിനൊപ്പമുണ്ട്.

ബയോ ബബിളില്‍ നിന്ന് ഒരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍ വേണ്ടി താരങ്ങളോട് വിശ്രമം ആവശ്യമെങ്കില്‍ ബോര്‍ഡിനെ സമീപിക്കുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

Exit mobile version