വെങ്കിടേഷ് പ്രസാദിനു പകരക്കാരനെ ഉടന്‍ ബിസിസിഐ പ്രഖ്യാപിക്കും

- Advertisement -

വെങ്കിടേഷ് പ്രസാദിനു പകരം ജൂനിയര്‍ സെലക്ടര്‍ സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പറഞ്ഞ് ബിസിസിഐ. കഴിഞ്ഞ ദിവസം വെങ്കിടേഷ് പ്രസാദ് സെലക്ടര്‍ സ്ഥാനം രാജിവെച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബൗളിംഗ് കോച്ചായി കരാറിലേര്‍പ്പെട്ടിരുന്നു. ഈ ആഴ്ചയോടു കൂടി പുതിയ ആളെ തല്‍സ്ഥാനത്തേക്ക് നിയമിക്കുമെന്നാണ് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന അഭിപ്രായപ്പെട്ടത്.

ആശിഷ് കപ്പൂര്‍, അമിത് ശര്‍മ്മ തുടങ്ങിയവരെയാണ് പരിഗണിക്കുന്നതെന്നാണ് അറിയുവാന്‍ കഴിയുന്നത്. നിലവില്‍ സെലക്ഷന്‍ പാനലില്‍ ഉള്ള അംഗങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗ്യാനേന്ദ്ര പാണ്ഡേയും മുന്‍ ബറോഡ ബാറ്റ്സ്മാന്‍ രാകേഷ് പരീഖുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement