
ഹോട്ട്സ്റ്റാറില്‍ പതിനൊന്നാം ഐപിഎല്‍ സീസണ് കണ്ടത് 202 മില്യണ്‍ ആളുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 55.3% ശതമാനം വര്‍ദ്ധനവാണിതെന്നാണ് കമ്പനി പുറത്ത് വിട്ട വിവരം. ടെലിവിഷന്‍ പോലെ തന്നെ വലിയൊരു മീഡിയ പ്ലാറ്റ്ഫോമായി ഡിജിറ്റലും വളര്‍ന്നുവെന്നതിന്റെ തെളിവായി ഇതിനെ കാണണം എന്നാണ് ഹോട്ട്സ്റ്റാര്‍ മുഖ്യന് അജിത് മോഹന്‍ പറഞ്ഞത്.
ഫൈനല്‍ മത്സരത്തിനു മാത്രം 10.3 മില്യണ്‍ ആളുകള്‍ ഹോട്ട്സ്റ്റാറിലൂടെ കളി കണ്ടു എന്നാണ് പറയപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial