ശ്രീലങ്കയുടെ അപ്പീല്‍ തീരൂമാനത്തിനു പിന്നിലെ കാരണം ഇവ

- Advertisement -

ഐസിസിയുടെ നടപടിയ്ക്കെതിരെ അപ്പീല്‍ പോകുവാന്‍ തീരുമാനിച്ച ശ്രീലങ്കയുടെ തീരുമാനത്തിനു പിന്നിലുള്ള കാരണങ്ങള്‍ ഇവ. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ പന്തിന്റെ അവസ്ഥയില്‍ പൂര്‍ണ്ണ തൃപ്തരായ അമ്പയര്‍മാര്‍ മൂന്നാം ദിവസം ആരംഭിച്ചപ്പോളാണ് പന്ത് മാറ്റണമെന്നും ചന്ദിമലിനെതിരെ കുറ്റം ചാര്‍ത്തുകയും അഞ്ച് റണ്‍സ് പിഴയായി വിധിക്കുവാനും തീരൂമാനിച്ചത്. ശ്രീലങ്കന്‍ ടീം പറയുന്നത് രണ്ടാം ദിവസം തന്നെ ചന്ദിമലിനെതിരെ കുറ്റം ചുമത്തണമായിരുന്നുവെന്നാണ്.

മാച്ച റഫറി ജവഗല്‍ ശ്രീനാഥും സ്ഥിരതയാര്‍ന്ന തീരുമാനങ്ങളല്ല എടുത്തതെന്നും ശ്രീലങ്ക ആരോപിക്കുന്നു. പന്ത് മാറ്റുകയില്ലെന്നും പെനാള്‍ട്ടി വിധിക്കില്ലെന്നും ജവഗല്‍ ശ്രീനാഥ് തങ്ങളോട് സമ്മതിച്ചതായിരുന്നുവെങ്കിലും ഫീല്‍ഡ് അമ്പയര്‍മാര്‍ അതിനു വിപരീതമായാണ് പ്രവര്‍ത്തിച്ചതെന്നുമാണ് ലങ്കയുടെ ആരോപണം.

എന്നാല്‍ കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഐസിസി നേരത്തെ ദിനേശ് ചന്ദിമലിനെ വിളിച്ചു വരുത്തിയപ്പോള്‍ പുറത്ത് വിട്ട വീഡിയോയില്‍ ചന്ദിമല്‍ കുറ്റം ചെയ്യുന്നത് വ്യക്തമായി തന്നെ കാണാവുന്നതാണ്. ഇതിനെ എന്ത് വാദിച്ച് ശ്രീലങ്കയ്ക്ക് മറികടക്കാനാകുമെന്നുള്ളതാണിനി കാണുവാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement