രോഹിത്തിന്റെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് ഗാംഗുലി

- Advertisement -

ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ലോകകപ്പിൽ മികച്ച ഫോമിലുള്ള രോഹിത് ശർമയെ അത് തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. രോഹിതിനെ ഓപ്പണിങ് സ്ഥാനത്ത് കളിയ്ക്കാൻ അനുവദിക്കുകയും രഹാനെ മധ്യ നിരയിലേക്ക് മാറുകയും ചെയ്യട്ടെയെന്നും ഗാംഗുലി പറഞ്ഞു.

അതെ സമയം ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും മികച്ച പ്രകടനം മുൻ നിർത്തി വിക്കറ്റ് കീപ്പർ സ്ഥാനത്ത് വൃദ്ധിമാൻ സാഹക്ക് പകരം യുവതാരം റിഷഭ് പന്തിനെ കളിപ്പിക്കണമെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റിൽ ഹർദിക് പാണ്ട്യയുടെ അഭാവം ബാറ്റിങ്ങിൽ ജഡേജക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം കൂടിയാണെന്നും ഗാംഗുലി പറഞ്ഞു.

2013ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ രോഹിത് ശർമക്ക് ടെസ്റ്റ് ടീമിൽ സ്ഥിര സാന്നിദ്ധ്യമാവാൻ കഴിഞ്ഞിരുന്നില്ല. ടി20യിലും ഏകദിനത്തിലും ഓപ്പണറായി കളിച്ച രോഹിത് ടെസ്റ്റിൽ മധ്യ നിരയിലാണ് കളിച്ചിരുന്നത്. അതെ സമയം കെ.എൽ രാഹുലും മയാങ് അഗർവാളും തന്നെയാവും വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കും ഓപ്പൺ ചെയ്യുക എന്ന സൂചന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നൽകിയിരുന്നു.

Advertisement