
മിന്നുന്ന ഫോമില്‍ കളിക്കുന്ന എവിന്‍ ലൂയിസ് ന്യൂസിലാണ്ടിനെതിരെയുള്ള വെസ്റ്റിന്‍ഡീസ് ടി20 ടീമില്‍ നിന്ന് സ്വയം ഒഴിവായി. ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ലൂയിസ് ടി20യില്‍ കളിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ടീമില്‍ പുതുമുഖമായി റയാദ് എമ്രിറ്റിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമുവല്‍ ബദ്രീ ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്. കാര്‍ലോസ് ബ്രാത്വൈറ്റാണ് ടി20 നായകന്.
വിവിധ ടി20 ലീഗുകളില്‍ സ്ഥിരം സാന്നിധ്യമായ റയാദ് എമ്രിറ്റ് വെസ്റ്റിന്‍ഡീസിനു വേണ്ടി മുമ്പ് രണ്ട് ഏകദിനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറ്റഗോംഗ് വൈക്കിംഗിനു വേണ്ടിയാണ് താരം കളിക്കുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്സ് ടീമിലും താരം അംഗമാണ്.
സ്ക്വാഡ്: കാര്‍ലോസ് ബ്രാത്വൈറ്റ്, സാമുവല്‍ ബദ്രീ, റോന്സ്ഫോര് ബീറ്റണ്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, ക്രിസ് ഗെയില്‍, ജേസണ്‍ മുഹമ്മദ്, സുനില്‍ നരൈന്, കീറന്‍ പൊള്ളാര്‍ഡ്, റോവമന്‍ പവല്‍, മര്‍ലന്‍ സാമുവല്‍സ്, റയാദ് എമ്രിറ്റ്, ചാഡ്വിക് വാള്‍ട്ടണ്‍, കെസ്രിക് വില്യംസ്, ജെറോം ടെയിലര്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial