Fanzone | രവീന്ദ്ര ജഡേജ എന്ന ക്രിക്കറ്റ്‌ കളത്തിലെ യോദ്ധാവ്

- Advertisement -

രവീന്ദ്ര ജഡേജ ആദ്യമായി ക്രിക്കറ്റ്‌ പ്രേമികളുടെ ശ്രദ്ധ നേടുന്നത് വിരാട്ട് കൊഹ്ലിയുടെ നേതൃത്വത്തില്‍ ഉള്ള അണ്ടര്‍-19 ടീം കപ്പ്‌ നേടുമ്പോഴാണ്. അന്ന് ടീമിലെ ഒരു പ്രമുഖ അംഗം ആയി ഉണ്ടായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും കഴിവ് തെളിയിച്ച സൗരാഷ്ട്രയുടെ ചുണക്കുട്ടി. അന്ന് കണ്ട ചുണക്കുട്ടി പിന്നീട് എല്ലാം തികഞ്ഞ ഒരു യോദ്ധാവ് ആയത് എല്ലാവിധ കഠിന വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. അണ്ടര്‍-19 താരത്തില്‍ നിന്ന് ഷെയിന്‍ വാണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിലേക്ക് ആയിരുന്നു അടുത്ത ചവിട്ടുപടി. ഇതിനിടെ ഇന്ത്യന്‍ ടീമിലും ജഡേജ സാന്നിധ്യം അറിയിച്ചു. ഐപിഎല്‍ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു.

അങ്ങനെ 2009 ഇല്‍ കൊളംമ്പോയില്‍ നടന്ന അഞ്ഞാമത്തെ ഏകദിനത്തില്‍ ജഡേജ തന്‍റെ തുടക്കം കുറിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാറ്റിങ്ങില്‍ തിളങ്ങി. അറുപത് റണ്‍സ് ആണ് എടുത്തത്. അതിനുശേഷം 135 ഏകദിനങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ജേഴ്സി അണിഞ്ഞു. ഏകദിനത്തില്‍ താന്‍ നല്ലൊരു ഓള്‍-റൗണ്ട് മികവുള്ള കളിക്കാരന്‍ ആയി മാറി. ഇതിനുമപ്പുറം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിശ്വാസം ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തു. ധോണിക്ക് ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്പിന്‍ എറിയുന്നവരോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നു. അതിനുകാരണം സ്പിന്‍ ബൗളേഴ്സ് ഓവറുകള്‍ പെട്ടെന്ന് എറിഞ്ഞു തീര്‍ക്കുമായിരുന്നു. അങ്ങനെ ഓവര്‍ നിരക്ക് സംബന്ധമായ പ്രശ്നങ്ങള്‍ ധോണി പലപ്പോഴും ഒഴിവാക്കിയിരുന്നു.

ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് തെളിയിക്കാത്ത ദിവസങ്ങളില്‍ ഫീല്‍ഡില്‍ തന്‍റെ പ്രകടനം കൊണ്ട് കഴിവ് തെളിയിച്ചിരുന്നു. ഒരു മനോഹരമായ ഇടങ്കൈയ്യന്‍ ത്രോ ജഡേജക്ക് ഉണ്ടായിരുന്നു. ഏത് അറ്റത്തുനിന്നും നല്ല വേഗതയില്‍ ത്രോ എറിയാന്‍ ഉള്ള കഴിവ് ആണ് ജഡേജയെ വ്യത്യസ്ഥന്‍ ആക്കിയത്. പല കോച്ചുകളും ജഡേജയുടെ മിന്നല്‍ വേഗതയില്‍ ഉള്ള ത്രോവിനെ കുറിച്ച് പ്രശംസിക്കാരുണ്ട്. ഇതൊക്കെയാണെങ്കിലും കുറച്ചു കാലം രവീന്ദ്ര ജഡേജ ടീമിന് പുറത്തായിരുന്നു. പിന്നീട് തിരിച്ചു വരവ് നടത്തിയത് ഒരു യോദ്ധാവിനെ പോലെ യുദ്ധം ജയിച്ചു തന്നെ ആണ്.

2012 ഇല്‍ ആണ് ജഡേജ ഒരു തിരിച്ച് വരവ് ഇന്ത്യന്‍ ടീമിലേക്ക് നടത്തുന്നത്. ജഡേജ മടങ്ങിവന്നപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം വരുത്തിയിരുന്നു. ജഡേജക്ക് എതിരെ ഉള്ള ഒരു ആക്ഷേപം വലിയ ഷോട്ടുകള്‍ അടിക്കുവാന്‍ ഉള്ള കഴിവില്ലായ്മ ആയിരുന്നു. പക്ഷെ ഐപിഎല്‍ ഒക്കെ കളിച്ച് അതിനുള്ള കുറവുകളെ ഉന്മൂലനം ചെയ്തിട്ടാണ്‌ ജഡേജയുടെ രണ്ടാം വരവ് എന്നാരും അറിഞ്ഞില്ല. ഇംഗ്ലണ്ട്ആയി നടന്ന ഏകദിന പരമ്പരയില്‍ ജഡേജ കാണിച്ച് കൊടുത്തു ഇത്തവണ ടീമിലേക്ക് വന്നത് തിരിച്ച് പോകാനല്ല എന്നെന്നും ഇന്ത്യന്‍ ടീമിനോടൊപ്പം ഉണ്ടാവാന്‍ ആണെന്ന്.

2012 ഇല്‍ ഇംഗ്ലണ്ട് ആയിട്ട് തന്നെ ആണ് ജഡേജ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചത്. അതിന് രവീന്ദ്ര ജഡേജക്ക് തീരെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. രവിചന്ദ്രന്‍ ആശ്വിനുമായി ചേര്‍ന്ന് ഇന്ത്യക്ക് വേണ്ടി വിക്കെറ്റ് കൊയ്യുന്ന കാലങ്ങള്‍ ആയിരുന്നു പിന്നെ. കഴിഞ്ഞ ടെസ്റ്റ്‌ സീസണില്‍ ഇന്ത്യ ഒന്നാം റാങ്ക് എത്തിയതില്‍ ജഡേജയും ആശ്വിനും വഹിച്ച പങ്ക് വിലമതിക്കാന്‍ ആവാത്തത് ആണ്. അശ്വിന്‍ എന്ന സീനിയര്‍ സ്പിന്‍ ബോളെര്‍ക്ക് മികച്ച പിന്തുണ ആണ് ജഡേജ നല്‍കിയത്. രണ്ട് പേരും കൂടിയാണ് എല്ലാ ടീമുകളെയും വെള്ളം കുടിപ്പിച്ചത്. ജഡേജ വിക്കെറ്റ് എടുക്കാതെ വരുമ്പോള്‍ ബാറ്റുകൊണ്ടും ജഡേജ തന്‍റെ കഴിവ് തെളിയിച്ചിരുന്നു. ജഡേജയെ ടീമില്‍ ആദ്യം എടുത്തപ്പോള്‍ ഒക്കെ ചെന്നൈ സൂപര്‍കിങ്ങ്സ് കോട്ട ആണെന്ന് പറഞ്ഞ് പുച്ചിച്ചവര്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുപാടു പരിഹാസത്തിനും ഇടയായിരുന്നു. പക്ഷെ രവീന്ദ്ര ജഡേജ എന്ന ധീര യോദ്ധാവ് തോറ്റ് കൊടുക്കാന്‍ തയ്യാര്‍ ആയിരുന്നില്ല.

അശ്വിന്‍ എന്ന സ്പിന്‍ മാന്ത്രികന് ഒരു സഹായം ആയിരുന്നു ജഡേജ എപ്പോഴും. പക്ഷെ കഴിഞ്ഞ കുറച്ച് സീസണ്‍ ആയി ജഡേജ ഒരുപാട് മെച്ചപ്പെട്ട കളി ആണ് പുറത്തെടുക്കുന്നത്. 2017 ഇല്‍ ആശ്വിനെയും ജഡേജയും വെച്ച് താരതമ്യം ചെയ്താല്‍, ആശ്വിനും ജഡേജയും 44 വിക്കെറ്റ് വീതം ആണ് ഇരുവരും നേടിയിരിക്കുന്നത്. ജഡേജ ആശ്വിനെക്കാളും ഒരു ടെസ്റ്റ്‌ കുറവാണു കളിച്ചിരിക്കുന്നത് എന്ന കാര്യം കണക്കിലെടുത്താല്‍ ജഡേജ തന്നെ ആണ് ഇപ്പോഴത്തെ ഇന്ത്യയുടെ മികച്ച ബോളെര്‍. 2017 ഇല്‍ ജഡേജയുടെ ശരാശരിയും ആശ്വിനെക്കള്‍ മികച്ചത് തന്നെ. ജഡേജയുടെ ബോളിംഗ് വളരെ ലളിതവും സുധാര്യവുമാണ്. നല്ല കൃത്യത ഉള്ള ലൈനും ലെങ്ങ്തും ആണ് ജഡേജയുടെ പന്തുകളുടെ ആധാരം. ബാറ്റ് ചെയ്യുന്നത് ആരായാലും അതെ തീക്ഷ്ണതയോടും ക്ഷമയോടും എറിയുവാന്‍ ഉള്ള കരുത്താണ് ജഡേജയുടെ വിക്കെറ്റ് വേട്ടക്ക് തുണയാവുന്നത്.

ജഡേജ നല്ലൊരൂ ബോളര്‍ മാത്രമല്ല, നല്ലൊരു ബാറ്സമാന്‍ കൂടി ആണ്. ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റില്‍ മൂന്നു തവണ മുന്നൂറ് റണ്‍സ് എടുത്തിട്ടുണ്ട്. ക്രിക്കറ്റ്‌ ചരിത്രത്തില്‍ തന്നെ അങ്ങനെ എടുത്തിട്ടുള്ളത് ഏഴു പേര് മാത്രമാണ്. ആ ലിസ്റ്റില്‍ ഉള്ളവരുടെ പേരുകള്‍ കേട്ടാല്‍ എല്ലാവരും ഞെട്ടും. ഡോണ്‍ ബ്രാഡ്മാന്‍, മൈക്കല്‍ ഹുസ്സി, ഡബ്ലിയുജീ ഗ്രേയിസ്, ബ്രയാന്‍ ലാറ ഒക്കെ ആണ്. ഇവരൊക്കെ ക്രിക്കറ്റ്‌ എന്ന കളിയുടെ മാറ്റിവെക്കാന്‍ പറ്റാത്ത അദ്ധ്യായങ്ങള്‍ ആണ്. ജഡേജ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ആയി ബാറ്റ് ചെയ്യാനും ക്രീസില്‍ നില്‍ക്കാനും നോക്കാറുണ്ട്. സ്പിന്‍ എറിയുന്നവരെ സിക്സര്‍ അടിക്കുവാനും ഉള്ള കഴിവ് ജഡേജക്ക് ഉണ്ട്. ഐസീസീ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ജഡേജ ഇപ്പോള്‍.

ഓള്‍-റൗണ്ട് കളിക്കാരുടെ റാങ്കിങ്ങില്‍ രണ്ടാമതും. ടെസ്റ്റ്‌ ക്രിക്കറ്റില്‍ താഴെ തട്ടില്‍ നിന്ന് തുടങ്ങിയ ജഡേജ അതിന്‍റെ തലപ്പത്ത് എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ജഡേജയുടെ അത്മസമര്‍പ്പണം ഉണ്ട്. അതിന് സഹായിച്ചത് ഒരു രാജ്പുട്ട് യോദ്ധാവിന് മാത്രം ഉണ്ടാവുന്ന പോരാട്ട വീര്യവും. ക്രിക്കറ്റില്‍ ഓരോ പടിയും കടന്ന് ജഡേജ മുന്നേറുമ്പോള്‍ തന്നോട് തന്നെ ആണ് ജഡേജ മത്സരിക്കുന്നത്. ഇനി വരുന്ന വര്‍ഷങ്ങളില്‍ അങ്ങനെ തന്നെ ആവും. ജഡേജ തീയില്‍ കുരുത്തവന്‍ ആണ്, വെയിലത്ത്‌ വാടില്ല. ജഡേജ വളര്‍ന്ന് വന്ന പശ്ചാത്തലം അങ്ങനെയാണ്, ആരും കയറ്റി വിട്ടതല്ല തന്നെത്താനെ ചവിട്ടി കയറി വന്നതാണ്‌.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement