ജഡേജയുടെ പരിക്ക് ഭേദമാകുന്നത് വൈകും, താരം അവസാന രണ്ട് ടെസ്റ്റിലും കളിക്കില്ല

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. താരത്തിനെ അവസാന രണ്ട് ടെസ്റ്റിലും ഇന്ത്യയ്ക്ക് ലഭ്യമാകില്ല എന്നാണ് ഏറ്റവും പുതിയ വിവരം. സിഡ്നി ടെസ്റ്റിനിടെ തള്ള വിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ജഡേജയെ പരിഗണിച്ചിരുന്നില്ല.

എന്നാല്‍ ആ സമയത്ത് മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിന്റെ സമയത്ത് താരം പരിക്ക് മാറി തിരികെ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ അവലോകനത്തിനായി ജഡേജയെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയയ്ച്ചിരിക്കുകയാണെന്നാണ് അറിയുന്നത്.

താരം ഇംഗ്ലണ്ടിനെതിരെയുള്ള പരിമിത ഓവര്‍ പരമ്പയില്‍ ഉണ്ടാകുമോ എന്നതും ഇപ്പോള്‍ വ്യക്തമല്ല.

Exit mobile version