Site icon Fanport

“മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ മികച്ച സ്പിന്നർ രവീന്ദ്ര ജഡേജ”

നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ മികച്ച സ്പിന്നർ രവീന്ദ്ര ജഡേജയാണെന്ന് മുൻ സ്പിന്നർ ദിലീപ് ദോഷി. നിലവിൽ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ജഡേജക്ക് കഴിയുമെന്നും മുൻ സ്പിന്നർ പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറായാണ് രവീന്ദ്ര ജഡേജ അറിയപ്പെടുന്നത്.

രവീന്ദ്ര ജഡേജയെ താൻ എപ്പോഴും ഒരു മികച്ച സ്പിന്നറായാണ് കരുതുന്നതെന്നും താരത്തിന് ഏതു അവസരത്തിലും ടീമിൽ ഇടം നൽകുമെന്നും ദോഷി പറഞ്ഞു. അതെ സമയം മറ്റൊരു ഇന്ത്യൻ സ്പിന്നറായ കുൽദീപ് യാദവിന്റെ പ്രകടനത്തെയും ദോഷി അഭിനന്ദിച്ചു. കുൽദീപ് യാദവ് പ്രതിഭയുള്ള താരമാണെന്നും കൂടുതൽ മത്സര പരിചയം ലഭിക്കുന്നതിന് അനുസരിച്ച് താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ദോഷി പറഞ്ഞു.

Exit mobile version