യോ-യോ ടെസ്റ്റ് പരിധി ഉയര്‍ത്തി രവി ശാസ്ത്രി

- Advertisement -

ലോകകപ്പ് മുന്നില്‍ കണ്ട് യോ-യോ ടെസ്റ്റ് പാസ് ആകുന്നതിനു നേടേണ്ട സ്കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. 16.1 എന്ന സ്കോറിനെ 16.3 ആക്കി രവി ശാസ്ത്രി ഉയര്‍ത്തിയെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ 16.1 എന്ന സ്കോര്‍ പാസാകാനാവാതെ സഞ്ജു സാംസണിനും ഇന്ത്യ എ ടീമിലെ സ്ഥാനം നഷ്ടമായപ്പോള്‍ മുഹമ്മദ് ഷമിയ്ക്ക് അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് പരമ്പരയാണ് നഷ്ടമായത്. ഇരുവര്‍ക്കും പകരം ഇഷാന്‍ കിഷനും നവദീപ് സൈനിയും ടീമിലിടം പിടിച്ചു.

16.1 എന്ന സ്കോര്‍ മറികടക്കാന്‍ പല താരങ്ങളും ബുദ്ധിമുട്ടുമ്പോളാണ് 16.3ലേക്ക് പരിധി ഉയര്‍ത്തുവാന്‍ രവി ശാസ്ത്രി തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. വിദേശ പര്യടനങ്ങളും അടുത്ത ലോകകപ്പിനെയും മുന്നില്‍ കണ്ടാണ് ഈ മാറ്റമെന്നാണ് അറിയുന്നത്. ഇന്ത്യ എ ടീം മാനേജ്മെന്റും ഈ പരിധിയാവും ഇനി യോ-യോ ടെസ്റ്റിനു പരിഗണിക്കേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement