Site icon Fanport

ഓസ്ട്രേലിയ ആണ് എതിരാളികൾ എങ്കിൽ കോഹ്ലി ഉണരുന്നത് തന്നെ വ്യത്യസ്ത ഊർജ്ജവുമായിട്ട് ആയിരിക്കും എന്ന് രവി ശാസ്ത്രി

ഓസ്ട്രേലിയ ആണ് എതിരാളികൾ എങ്കിൽ കോഹ്ലി ഉണരുന്നത് തന്നെ വേറെ രീതിയിൽ ആയിരിക്കും എന്ന് രവി ശാസ്ത്രി. നാളെ മുതൽ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കോഹ്ലി തന്നെ ആകും ഇന്ത്യയുടെ പ്രധാന താരം എന്നും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞു.

കോഹ്ലി 23 06 04 22 31 15 199

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റിൽ മികച്ച റെക്കോർഡാണ് കോഹ്ലിക്ക് ഉള്ളത്. ഓസീസിനെതിരെ കളിച്ച 24 മത്സരങ്ങളിൽ നിന്ന് 48.26 ശരാശരിയിൽ 1979 റൺസാണ് താരം ഇതുവരെ നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലി 8 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

“ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരമാണെങ്കിൽ വിരാട് കോഹ്‌ലി ഉണരുന്നത് തന്നെ വ്യത്യസ്തമായിരിക്കും, ഓസ്‌ട്രേലിയയാണെങ്കിൽ അദ്ദേഹത്തിന് പ്രത്യേക ഊർജ്ജമായിരിക്കും, കോഹ്ലി 20-ൽ ഒക്കെ എത്തുക ആണെങ്കിൽ പിന്നീട് അങ്ങോട്ട് നമുക്ക് ഒരു മികച്ച മത്സരം തന്നെ ആസ്വദിക്കാം,” ശാസ്ത്രി പറഞ്ഞു.

Exit mobile version