ഇന്ത്യൻ കോച്ച്; രവി ശാസ്ത്രിക്ക് സാധ്യത

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. സാധ്യതാ പട്ടികയിൽ മുൻപിൽ ഉണ്ടായിരുന്ന വിരേന്ദർ സേവാഗ്, ടോം മൂഡി എന്നിവരെ പിന്തള്ളി അവസാന നിമിഷം അപേക്ഷ സമർപ്പിച്ച മുൻ ക്യാപ്റ്റനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രിയെ കോച്ചായി നിയമിക്കപെടുമെന്നാണ് കരുതുന്നത്.

അപേക്ഷ സമർപ്പിച്ചവരുമായുള്ള അഭിമുഖം നാളെ ഉച്ചക്ക് ഒരുമണിക്ക് മുംബൈയിൽ വെച്ച് നടക്കും, അതിനു ശേഷമായിരിക്കും സൗരവ് ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങിയ പാനൽ പരിശീലകനെ തീരുമാനിക്കുക. ക്യാപ്റ്റനായ വിരാട് കോഹ്ലിയോടൊപ്പം ഒത്തു പോകാവുന്ന ഒരാളെവേണം തിരഞ്ഞെടുക്കാൻ എന്ന് വിദഗ്ധ പാനലിനു ബിസിസിഐയിൽ നിന്നും വ്യക്തമായ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. രവി ശാസ്ത്രിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം കാണിക്കിലെടുക്കുമ്പോൾ രവിശാസ്ത്രിക്ക് തന്നെയാവും നറുക്ക് വീഴുക എന്ന നിഗമനത്തിലാണ് ക്രിക്കറ്റ് നിരീക്ഷകർ.

കഴിഞ്ഞ മാസമാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്, പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി, വിരേന്ദർ സേവാഗ്, ടോം മൂഡി, റിച്ചാർഡ് പിബസ്, ലാൽചന്ദ് രാജ്പുത്, ദൊഡ്ഡ ഗണേഷ് എന്നിവരെയാണ് പരിഗണിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement