Picsart 23 03 21 02 48 10 641

രാഹുൽ ദ്രാവിഡിന് ഇന്ത്യൻ കോച്ചായി സമയം കൊടുക്കണം എന്ന് രവി ശാസ്ത്രി

മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി തന്റെ പിൻഗാമിയായ രാഹുൽ ദ്രാവിഡിന് പിന്തുണയുമായി രംഗത്തെത്തി, നിലവിലെ ദ്രാവിഡ് ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്. ദ്രാവിഡിനെ കുറിച്ച് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കൂടുതൽ സമയം നൽകണമെന്ന് രവി ശാസ്ത്രി പറഞ്ഞു.

2021 നവംബറിൽ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ദ്രാവിഡിന് ഇതുവരെ ഐ സി സി ട്രോഫി നേടാൻ ആയിട്ടില്ല‌. ഇന്ത്യയുടെ പ്രകടനങ്ങളിൽ സ്ഥിരതയില്ലാഴ്മയും ചർച്ചയാകുന്നുണ്ട്. “എല്ലാത്തിനും സമയമെടുക്കും. എനിക്ക് സമയമെടുത്തു, ദ്രാവിഡിനും എല്ലാം ശരിയാകാൻ സമയമെടുക്കും. പക്ഷേ രാഹുലിന് ഒരു അഡ്വാന്റേജ് ഉണ്ട്, അവൻ എൻസിഎയിൽ ഉണ്ടായിരുന്നു, അദ്ദേഹം ഇന്ത്യ എ ടീമിനൊപ്പവും ഉണ്ടായിരുന്നു.” സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി പറഞ്ഞു.

“നമ്മുടെ നാട്ടിൽ ജനങ്ങൾക്ക് ഓർമ്മ കുറവാണ്. ജയിക്കണമെങ്കിൽ ജയിക്കണം. എന്റെ സമയത്ത് ഞങ്ങൾ രണ്ട് ഏഷ്യാ കപ്പ് നേടി, പക്ഷേ ആരും ഓർക്കുന്നില്ല. ഏഷ്യാ കപ്പിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞങ്ങൾ രണ്ട് തവണ അത് നേടിയിട്ടുണ്ട്. ആരും അതേക്കുറിച്ച് സംസാരിക്കാറില്ല, പക്ഷേ നമ്മൾ ഏഷ്യാ കപ്പിൽ തോറ്റപ്പോൾ എല്ലാവരും ഏഷ്യാ കപ്പിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി‌” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version