രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. ഇന്നലെ നടന്ന അഭിമുഖത്തിന് ശേഷമാണ് രവി ശാസ്ത്രിയെ കോച്ചായി നിയമിക്കാൻ തീരുമാനയമായത്. ഇതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. കഴിഞ്ഞ മാസം പരിശീലകനായിരുന്ന അനിൽ കുംബ്ലെ നാടകീയമായി പടിയിറങ്ങിയിരുന്നു.

ഇന്നലെ നടന്ന അഭിമുഖത്തിന് ശേഷം വിരേന്ദർ സെവാഗിനെ ആയിരിക്കും കോച്ചായി നിയമിക്കുക എന്ന വാർത്തകൾ വന്നിരുന്നു എങ്കിലും രവി ശാസ്ത്രിക്ക് നറുക്ക് വീഴുകയായിരുന്നു. കോഹ്‌ലിയുമായുള്ള ഊഷ്മളായ ബന്ധമാണ് ശാസ്ത്രിക്ക് തുണയായത്. ക്യാപ്റ്റനായ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കുംബ്ലെയുടെ പടിയിറക്കത്തിന് കാരണമായത്.

കുംബ്ലയുയെ കോച്ചായി നിയമിക്കുന്നതിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായിരുന്നു രവി ശാസ്ത്രി ഇന്ത്യയ്ക്ക് വേണ്ടി 80 ടെസ്റ്റ് മത്സരങ്ങളും 130 ഏകദിനമത്സരങ്ങളും കളിച്ചിട്ടുണ്ട്. ക്യാപ്റ്റനായി ചർച്ച ചെയ്തിട്ടേ കോച്ചിനെ തീരുമാനിക്കൂ എന്ന് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. അനിൽ കുംബ്ലെ രാജി വെച്ച ശേഷം ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു, അതിൽ വിരേന്ദർ സേവാഗ്, ടോം മൂഡി എന്നീ പ്രമുഖരെയാണ് ശാസ്ത്രി പിന്തള്ളിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement