Site icon Fanport

ടീമിനായി മികച്ച ബൗളിംഗ് കാഴ്ചവെയ്ക്കുവാന്‍ അവസരം ലഭിയ്ക്കുന്നു എന്നത് വലിയ കാര്യം – രവി ബിഷ്ണോയി

ഇന്ത്യന്‍ ടീമിനായി പന്തെറിയുവാന്‍ തനിക്ക് ടീം മാനേജ്മെന്റ് അവസരം തരുന്നുണ്ടെന്നും അത് മികച്ച രീതിയിൽ ഉപയോഗിക്കുവാന്‍ തനിക്ക് സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും പറഞ്ഞ് രവി ബിഷ്ണോയി. ഇന്ന് തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 17 റൺസ് നേടിയാണ് ബിഷ്ണോയി ഒരു വിക്കറ്റ് നേടിയത്.

തന്റെ ബൗളിംഗിൽ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഇത് പോലെ ഭാവിയിലും പന്തെറിയുവാന്‍ തനിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും ബിഷ്ണോയി വ്യക്തമാക്കി. ബൗളിംഗ് കോച്ചായ സായിരാജ് ബഹുതുലേ തന്നോട് മാച്ച് സിറ്റ്വേഷന്‍ എന്ത് തന്നെ ആയാലും സ്ഥിരതയോടെ പന്തെറിയുവാനാണ് ആവശ്യപ്പെടുന്നതെന്നും ബിഷ്ണോയി വ്യക്തമാക്കി.

Exit mobile version