
- Advertisement -
ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയുള്ള കാലത്ത് ഏറ്റവും അപകടകാരിയായ സഖ്യമാവുക അഫ്ഗാന് സ്പിന്‍ ജോഡിയായ റഷീദ് ഖാനും മുജീബുമെന്ന് അഭിപ്രായപ്പെട്ട് രോഹിത് ശര്‍മ്മ. ഈ മാസം ഇന്ത്യയ്ക്കെതിരെ മാത്രം അരങ്ങേറ്റം കുറിക്കുന്നവരാണെങ്കിലും ഈ ചെറുപ്പക്കാര്‍ ലോക ക്രിക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഐപിഎലില്‍ ഇരുവരും ചേര്‍ന്ന് 35 വിക്കറ്റ് നേടിയിരുന്നു. ഇതു പോലെ ടെസ്റ്റില്‍ ഇരുവരും മികവ് പുലര്‍ത്തും.
പിച്ചില്‍ നിന്ന് പിന്തുണ കൂടി ലഭിച്ചാല്‍ ഇരുവരും തീര്‍ത്തും അപകടകാരികളായി മാറുമെന്നും മുംബൈ ഇന്ത്യന്‍സ് നായകന് അഭിപ്രായപ്പെട്ടു. ഇങ്ങനെയാണെങ്കിലും ഇന്ത്യയ്ക്ക് സ്പിന്നര്‍മാരെ നേരിടുന്നതിലുള്ള പ്രത്യേക കഴിവ് കാരണം ഇരുവരുെയും സധൈര്യം നേരിടാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് രോഹിത് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement