
റഷീദ് ഖാനു മുന്നില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്. 108/8 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഒമ്പതാം വിക്കറ്റില്‍ അബു ഹൈദര്‍ റോണിയും(21*) നസ്മുള്‍ ഇസ്ലാമും(6*) ചേര്‍ന്ന് നേടിയ 26 റണ്‍സാണ് ബംഗ്ലാദേശിനെ 20 ഓവറില്‍ 134 റണ്‍സിലേക്ക് എത്തിച്ചത്.
ആദ്യ അഞ്ചോവറിനുള്ളില്‍ 30/2 എന്ന നിലയില്‍ ലിറ്റണ്‍ ദാസിനെയും സബ്ബിര്‍ റഹ്മാനെയും(13) നഷ്ടമായ ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റില്‍ തമീം ഇക്ബാല്‍-മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ട് തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുമെന്ന തോന്നിച്ചുവെങ്കിലും മുഹമ്മദ് നബിയും റഷീദ് ഖാനും ചേര്‍ന്ന് ബംഗ്ലാദേശ് മധ്യനിരയെ തകര്‍ത്തെറിയുകയായിരുന്നു.
75/2 എന്ന നിലയില്‍ നിന്ന് 108/8 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീഴുകയായിരുന്നു. റഷീദ് ഖാന് തന്റെ 4 ഓവറില്‍ 12 റണ്‍സിനു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി രണ്ടും ഷപൂര്‍ സദ്രാന്, കരീം ജനത് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നാലാം വിക്കറ്റില്‍ 35 റണ്‍സാണ് തമീം-റഹീം കൂട്ടുകെട്ട് നേടിയത്. റഹീം 22 റണ്‍സ് നേടിയപ്പോള്‍ തമീം ഇക്ബാല്‍ 43 റണ്‍സ് നേടി ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയി.
14 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ അബു ഹൈദര്‍ ആണ് ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തിയത്. 2 സിക്സും ഒരു ബൗണ്ടറിയുമാണ് അബു നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial