ടെസ്റ്റ് ക്രിക്കറ്റ് റഷീദ് ഖാന് കടുപ്പമേറിയതാകും: അരുണ്‍ ലാല്‍

- Advertisement -

റഷീദ് ഖാന് ഏകദിനത്തിലും ടി20യിലും ശോഭിച്ചത് പോലെ ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിക്കാനാകുമോയെന്ന് തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം അരുണ്‍ ലാല്‍. ഇന്ത്യയ്ക്കെതിരെ കന്നി ടെസ്റ്റിനു ഇറങ്ങുന്ന അഫ്ഗാനിസ്ഥാന്‍ റഷീദ് ഖാന്റെ ബൗളിംഗ് മികവിനെയാകും ഏറെ ആശ്രയിക്കുക എന്നാല്‍ കൂടുതല്‍ സമയം പന്തെറിയുമ്പോള്‍ സ്വാഭാവികമായും ലൈനും ലെംഗ്ത്തും താരത്തിനു നഷ്ടമായേക്കാമെന്നാണ് അരുണ്‍ ലാല്‍. പുതിയൊരു ഫോര്‍മാറ്റുമായി ഒത്തിണങ്ങുന്നത് ബുദ്ധിമുട്ടാവുമെന്നാണ് അരുണ്‍ ലാലിന്റെ അഭിപ്രായം.

എന്നാല്‍ ചതുര്‍ദിന ക്രിക്കറ്റ് കളിച്ച റഷീദ് ഖാന്‍ ടെസ്റ്റ് ക്രിക്കറ്റ് ഏറെ ബുദ്ധിമുട്ടേറിയതാകില്ലെന്നാണ് താരം തന്നെ മുമ്പ് സൂചിപ്പിച്ചിട്ടുള്ളത്. ടെസ്റ്റില്‍ താന്‍ കൂടുതലായി ഒന്നും ശ്രമിക്കുവാനും ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം റഷീദ് ഖാന്‍ പ്രതികരിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement