പുതിയ നേട്ടവുമായി റഷീദ് ഖാന്‍, അതിവേഗത്തില്‍ 100 ഏകദിന വിക്കറ്റ് തികയ്ക്കുന്ന താരം

ലോകകപ്പ് ക്വാളിഫിക്കേഷന്‍ റൗണ്ടിലെ ഫൈനല്‍ മത്സരത്തില്‍ ഏകദിന ചരിത്രത്തലെ പുതിയ റെക്കോര്‍ഡ് നേട്ടവുമായി റഷീദ് ഖാന്‍. ഇന്നത്തെ ഫൈനലില്‍ ഷായി ഹോപ്പിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ഏകദിനത്തില്‍ നൂറ് വിക്കറ്റ് അതിവേഗത്തില്‍ തികയ്ക്കുന്ന താരമായി മാറിയിരിക്കുകയാണ് റഷീദ് ഖാന്‍. മിച്ചല്‍ സ്റ്റാര്‍ക്ക് 52 മത്സരങ്ങളില്‍ നിന്ന് നേടിയ നേട്ടമാണ് റഷീദ് ഖാന്‍ മറികടന്നത്.

വെറും 44 മത്സരങ്ങളില്‍ നിന്നാണ് 100 ഏകദിന വിക്കറ്റെന്ന നേട്ടം റഷീദ് ഖാന്‍ ഇന്ന് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യൻ അണ്ടർ 16 ടീമിന് കിരീടം
Next articleസലാ മാഡ്രിഡിലേക്കില്ല, കരാർ പുതുക്കാനൊരുങ്ങി ഈജിപ്ത് താരം