
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തില്‍ കര്‍ണ്ണാടകയുടെ വിനയ് കുമാറിനു ഹാട്രിക്ക്. മുംബൈയ്ക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് വിനയ് കുമാര്‍ തന്റെ ഹാട്രിക്ക് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഓവറിന്റെ അവസാന പന്തില്‍ പൃഥ്വി ഷായെ(2) പുറത്താക്കിയ വിനയ് കുമാര്‍ തന്റെ രണ്ടാം ഓവറിന്റെ ആദ്യ രണ്ട് പന്തുകളില്‍ ജയ് ഗോകുല്‍ ബിസ്ട, ആകാശ് പാര്‍ക്കര്‍ എന്നിവരെ പുറത്താക്കി. മത്സരത്തില്‍ മുംബൈ 13/3 എന്ന നിലയിലേക്ക് തകരുകയായിരുന്നു അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial