Venkateshkarnataka

ഒന്നാം ദിവസം തന്നെ ലീഡ് നേടി കര്‍ണ്ണാടക, ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ 5 വിക്കറ്റുമായി വെങ്കടേഷ്

രഞ്ജി ട്രോഫിയിൽ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പിടിമുറുക്കി കര്‍ണ്ണാടക. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കര്‍ണ്ണാടക വെറും 116 റൺസിന് ഉത്തരാഖണ്ഡിനെ എറിഞ്ഞിടുകയായിരുന്നു. എം വെങ്കടേഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ 55.4 ഓവറിലാണ് ഉത്തരാഖണ്ഡ് ഇന്നിംഗ്സ് അവസാനിച്ചത്.

31 റൺസ് നേടിയ കുണാൽ ചണ്ടേലയാണ് ഉത്തരാഖണ്ഡിന്റെ ടോപ് സ്കോറര്‍. കര്‍ണ്ണാടകയ്ക്കായി വിദ്വത് കവേരപ്പയും കൃഷ്ണപ്പ ഗൗതമും രണ്ട് വീതം വിക്കറ്റ് നേടി.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 7 റൺസ് ലീഡോട് കൂടി കര്‍ണ്ണാടക വിക്കറ്റ് നഷ്ടമില്ലാതെ 123 റൺസ് നേടിയിട്ടുണ്ട്. 65 റൺസുമായി മയാംഗ് അഗര്‍വാളും 54 റൺസ് നേടി രവികുമാര്‍ സമര്‍ത്ഥുമാണ് കര്‍ണ്ണാടകയ്ക്കായി ബാറ്റിംഗിൽ തിളങ്ങി നിൽക്കുന്നത്.

Exit mobile version