രഞ്ജി ട്രോഫിയെക്കാൾ പ്രാധാന്യം ടെലിവിഷനിൽ കളി പറയൽ, ഉമുക്ത് ചന്ദിന്റെ അഭാവത്തിൽ ഉത്തരാഖണ്ഡിന് കനത്ത തോൽവി

- Advertisement -

2012 ലെ അണ്ടർ 19 ലോകകപ്പ് വിജയിച്ച നായകനിൽ നിന്ന് ഈ വർഷത്തെ അണ്ടർ 19 ലോകകപ്പ് ടെലിവിഷൻ പണ്ഡിതൻ ആയുള്ള ഉമുക്ത്‌ ചന്ദിന്റെ പ്രയാണത്തിന് വലിയ വാർത്ത പ്രാധാന്യം ലഭിച്ചിരുന്നു. കരിയറിൽ തുടക്കത്തിൽ വലിയ പ്രതീക്ഷ നൽകി അവസാനിച്ച താരമായി പോലും പലരും ചന്ദിനെ വിലയിരുത്തി. വീണ്ടും വിവാദങ്ങളിൽ പെടുകയാണ് മുൻ അണ്ടർ 19 ഇന്ത്യൻ നായകൻ. ഇത്തവണ ഉത്തരാഖണ്ഡിനായി രഞ്ജി ട്രോഫിയിൽ കളിക്കാൻ ഇറങ്ങാതെ ടിവിയിൽ കളി പറയാൻ പോയതിൽ ആണ് ചന്ദ് വിമർശനം നേരിടുന്നത്. ചന്ദിന്റെ അഭാവത്തിൽ ഇറങ്ങിയ ഉത്തരാഖണ്ഡ്‌ സർവീസസിനോട് 10 വിക്കറ്റുകൾക്ക് ആണ് ഇന്ന് പരാജയം വഴങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ 83 നും രണ്ടാം ഇന്നിംഗ്‌സിൽ 137 നും പുറത്തായ ഉത്തരാഖണ്ഡ്‌ ബാറ്റിംഗിൽ കനത്ത പരാജയം ആയി.

2012 ൽ അണ്ടർ 19 ലോകകപ്പ് ഇന്ത്യക്ക് നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരം ആയിരുന്നു ക്യാപ്റ്റൻ കൂടിയായ ചന്ദ്. സെമിഫൈനലിൽ ഇംഗ്ലണ്ടിന് എതിരെ 94 ഉം ഫൈനലിൽ ഓസ്‌ട്രേലിയക്ക് എതിരെ 112 റൺസും നേടിയ ചന്ദിന്റെ പ്രകടനം ആണ് ഇന്ത്യക്ക് ആ ലോകകപ്പ് സമ്മാനിച്ചത്. എന്നാൽ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ടീമിൽ കളിച്ച ഈ ഡൽഹിക്കാരന് പക്ഷെ പ്രീമിയർ ലീഗിൽ തിളങ്ങാൻ ആയില്ല. തുടർന്ന് രാജസ്ഥാൻ, മുംബൈ ടീമുകളിൽ കളിച്ചു എങ്കിലും ചന്ദിന് അവസരങ്ങൾ ഒന്നും മുതലെടുക്കാൻ ആയില്ല. ഇതിനിടയിൽ ഡൽഹി രഞ്ജി ടീമിൽ നിന്നും താരം പുറത്താക്കപ്പെട്ടു. ഇതിനെ തുടർന്ന് ആണ് കഴിഞ്ഞ വർഷം മുതൽ രഞ്ജി ട്രോഫിയിൽ ഉത്തരാഖണ്ഡിനെ പ്രതിനിധീകരിക്കാൻ ചന്ദ് തുടങ്ങുന്നത്. എന്നാൽ രഞ്ജി ട്രോഫിയെക്കാൾ പ്രാധാന്യം ടെലിവിഷൻ കളി പറയലിന് നൽകിയതോടെ ഒരിക്കൽ കൂടി ചന്ദിന്റെ കളിയോടുള്ള ആത്മാർഥത ചോദ്യം ചെയ്യപ്പെടുകയാണ്. തന്റെ പഴയ പ്രധാപതത്തിലേക്ക് 26 കാരൻ ആയ അണ്ടർ 19 ലോകകപ്പ് വിജയിയായ നായകന് തിരിച്ചു വരാൻ ആവുമോ എന്നു കണ്ട് തന്ന് അറിയണം.

Advertisement