രഞ്ജിയിൽ ചരിത്രം കുറിച്ച് ഉനഡ്കട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഗുജറാത്തിനെ തോൽപ്പിച്ച് സൗരാഷ്ട്ര ഇത്തവണത്തെ രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിച്ചപ്പോൾ താരമായി മാറിയത് ക്യപ്റ്റൻ ജയ്ദേവ് ഉനഡ്കട് ആയിരുന്നു. ഏഴു വിക്കറ്റാണ് ഉനദ്കട് ഇന്ന് നേടിയത്. 56 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു ഏഴു വിക്കറ്റുകൾ. ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റും ഉനദ്കട് നേടിയിരുന്നു. ഈ വിക്കറ്റുകളോടെ ഉനദ്കട് ഒരു രഞ്ജി ട്രോഫിയിൽ പുതിയ ചരിത്രം കുറിച്ചു.

ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന പേസ് ബൗളർ എന്ന റെക്കോർഡ് ആണ് ഉനഡ്കട് സ്വന്തമാക്കി. 65 വികറ്റുകൾ ആണ് ഈ സീസണിൽ ഉനദ്കട് സ്വന്തമാക്കിയത്. 1998-99 സീസണിൽ കർണാടകയുടെ ദൊഡ ഗണേഷ് നേടിയ 62 വിക്കറ്റുകൾ എന്ന റെക്കോർഡ് ആണ് പിറകിലായത്. ഈ സീസണിൽ ഒമ്പതു മത്സരങ്ങളിൽ നിന്നാണ് താരം 65 വിക്കറ്റുകൾ വീഴ്ത്തിയത്. ഏഴ് തവണ അഞ്ചു വികറ്റ് നേട്ടവും രണ്ട് തവണ പത്തു വിക്കറ്റ് നേട്ടവും ഉനഡ്കട് സ്വന്തമാക്കി‌.

Most wickets by a pacer in a Ranji Trophy season:

63* – JAYDEV UNADKAT for Saurashtra in 2019-20
62 – Dodda Ganesh for Karnataka in 1998-99
57 – Ranadeb Bose for Bengal in 2006-07
52 – Harshal Patel for Haryana in 2019-20
51 – Ishwar Chaudhary for Sikkim in 2018-19