ഉമേഷ് യാദവിന്റെ ഇരട്ട പ്രഹരം കര്‍ണ്ണാടക 301 റണ്‍സിനു ഓള്‍ഔട്ട്

- Advertisement -

ഇന്നിംഗ്സിലെ അവസാന വിക്കറ്റായി കരുണ്‍ നായര്‍ പുറത്തായപ്പോള്‍ ടീമിന്റെ ആദ്യ ഇന്നിംഗ്സ് സ്കോര്‍ 301 റണ്‍സ്. വിദര്‍ഭയ്ക്കെതിരെ 116 റണ്‍സിന്റെ ലീഡാണ് കര്‍ണ്ണാടക സ്വന്തമാക്കിയിട്ടുള്ളത്. വിദര്‍ഭ ആദ്യ ഇന്നിംഗ്സില്‍ 185 റണ്‍സ് നേടിയിരുന്നു. തലേ ദിവസത്തെ സ്കോറായ 294/8 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കര്‍ണ്ണാടകയ്ക്ക് ഏറെ നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. 21 റണ്‍സ് നേടിയ വിനയ് കുമാറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ഉമേഷ് യാദവ് തന്നെയാണ് കരുണ്‍ നായരെയും പുറത്താക്കിയത്. തലേ ദിവസത്തെ സ്കോറിനോട് 7 റണ്‍സ് കൂടി മാത്രമേ കര്‍ണ്ണാടകയ്ക്ക് നേടാനായുള്ളു.

വിദര്‍ഭയ്ക്ക് വേണ്ടി രജനീഷ് ഗുര്‍ബാനി അഞ്ചും ഉമേഷ് യാദവ് നാലും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement